---
title: "പഴയ സ്റ്റാമ്പ് വിൽപ്പന വഴിയും ജനങ്ങളെ പിഴിഞ്ഞ് സർക്കാർ"
english_title: "The government is also extorting people by selling old stamps"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115163/the-government-is-also-extorting-people-by-selling-old-stamps"
published_at: "2023-05-16T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646361c70367d_Untitled-1_copy.jpg"
keywords: []
---

# പഴയ സ്റ്റാമ്പ് വിൽപ്പന വഴിയും ജനങ്ങളെ പിഴിഞ്ഞ് സർക്കാർ

> **Lead Summary:** തലശ്ശേരി : മുൻ വർഷങ്ങളിൽ കെട്ടിക്കിടക്കുന്ന സ്റ്റാമ്പ് വിറ്റഴിച്ച് പണമുണ്ടാക്കാനുള്ള ശ്രമവുമായി സർക്കാർ. 2020-21 വർഷം ശിശു ക്ഷേമസമിതി പുറത്തിറക്കിയ ശിശുദിന സ്റ്റാമ്പാണ് ഇപ്പോൾ സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ മുഖേന വിതരണം ചെയ്യുന്നത്. അതിജീവനത്തിന്റെ കേരള പാഠം, ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ, കേരള സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവ രേഖപ്പെടുത്തിയ സ്റ്റാമ്പിന് 15 രൂപയാണ് വില.

## Article Content

തലശ്ശേരി : മുൻ വർഷങ്ങളിൽ കെട്ടിക്കിടക്കുന്ന സ്റ്റാമ്പ് വിറ്റഴിച്ച് പണമുണ്ടാക്കാനുള്ള ശ്രമവുമായി സർക്കാർ. 2020-21 വർഷം ശിശു ക്ഷേമസമിതി പുറത്തിറക്കിയ ശിശുദിന സ്റ്റാമ്പാണ് ഇപ്പോൾ സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ മുഖേന വിതരണം ചെയ്യുന്നത്. അതിജീവനത്തിന്റെ കേരള പാഠം, ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ, കേരള സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവ രേഖപ്പെടുത്തിയ സ്റ്റാമ്പിന് 15 രൂപയാണ് വില.

മിനിമം രണ്ടെണ്ണമെങ്കിലും ഒരാൾക്ക് നൽകുന്നുണ്ട്. വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ വകുപ്പുകൾ മുഖേനെയും ഡ്രൈവിങ് സ്കൂൾ വഴിയുമെല്ലാം സ്റ്റാമ്പ് വിൽപന തകൃതിയായി നടക്കുകയാണ്. നിർബന്ധ പൂർവം വാങ്ങാൻ അധികൃതർ പറയുന്നില്ലെങ്കിലും സാധാരണക്കാർ ഇത് എടുക്കാൻ നിർബന്ധിതരാവുകയാണ്. എന്തെങ്കിലും ആവശ്യങ്ങളുമായിമായി സർക്കാർ ഓഫിസുകളിൽ എത്തുന്നവരോട് രണ്ടു സ്റ്റാമ്പ് വാങ്ങി ക്കുമോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ജീവനക്കാരെ മുഷിപ്പിക്കേണ്ട എന്നു കരുതി എല്ലാവരും 30 രൂപ നൽകി സ്റ്റാമ്പ് വാങ്ങു കയാണ്.

100 രൂപ ഈടാക്കി സ്റ്റാമ്പ് നൽകാനുള്ള ശ്രമവും ചില സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരെക്കൊണ്ടും സ്റ്റാമ്പ് വാങ്ങിപ്പിക്കുന്നുണ്ട്. ഇവിടെ അധികൃതർ നേരിട്ട് നൽകാതെ ഡ്രൈവിങ് സ്കൂൾ ഉടമകൾ മുഖാന്തിരമാണ് വിറ്റഴിക്കുന്നത്. 2022 ഫെബ്രുവരിയിലും ഇതേ സ്റ്റാമ്പ് വിൽപനയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. അന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ എത്തിയ സ്റ്റാമ്പുകൾ പ്രധാനാധ്യാപകർ മുഖേന സ്കൂളുകളിലാണ് വിതരണം നടത്തിയത്. കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചതോടെ കെട്ടിക്കിടന്ന 2020-21 വർഷത്തെ സ്റ്റാമ്പുകളാണ് സർക്കാർ ഓഫിസുകൾ മുഖേന ഇപ്പോൾ വിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115163/the-government-is-also-extorting-people-by-selling-old-stamps)