---
title: "വളയത്തു നിന്നും  കാണാതായ മധ്യവയസ്കൻ  കിണറ്റിൽ മരിച്ച നിലയിൽ "
english_title: "Middle-aged man missing from  found dead in well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115135/middle-aged-man-missing-from-found-dead-in-well"
published_at: "2023-05-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646345c40f0ba_Untitled-1_copy.jpg"
keywords: []
---

# വളയത്തു നിന്നും  കാണാതായ മധ്യവയസ്കൻ  കിണറ്റിൽ മരിച്ച നിലയിൽ 

> **Lead Summary:** വളയം: ഞായറാഴ്ച വളയത്ത് നിന്ന് കാണാതായ മധ്യവയസ്കനെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നീലാണ്ടുമ്മൽ സ്വദേശി കുങ്കൻ നിരവുമ്മൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഞായറാഴ്ച മുതൽ കുഞ്ഞിരാമനെ കാണാതായിരുന്നു. രണ്ടു ദിവസമായി നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. ഇന്ന് രാവിലെയാണ് നീലാണ്ടുമ്മലിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. നാദാപുരം ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വാണിമേൽ സ്വദേശിയായ ഇയാൾ കുറെ വർഷങ്ങളായി വളയം നീലാണ്ടുമ്മലിലാണ് താമസം. മരണകാരണം വ്യക്തമല്ല. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

## Article Content

വളയം: ഞായറാഴ്ച വളയത്ത് നിന്ന് കാണാതായ മധ്യവയസ്കനെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നീലാണ്ടുമ്മൽ സ്വദേശി കുങ്കൻ നിരവുമ്മൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഞായറാഴ്ച മുതൽ കുഞ്ഞിരാമനെ കാണാതായിരുന്നു. രണ്ടു ദിവസമായി നാട്ടുകാർ തിരച്ചിൽ നടത്തി വരികയാണ്. ഇന്ന് രാവിലെയാണ് നീലാണ്ടുമ്മലിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. നാദാപുരം ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വാണിമേൽ സ്വദേശിയായ ഇയാൾ കുറെ വർഷങ്ങളായി വളയം നീലാണ്ടുമ്മലിലാണ് താമസം. മരണകാരണം വ്യക്തമല്ല. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115135/middle-aged-man-missing-from-found-dead-in-well)