---
title: "തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണവും, പണവും കവർന്നു ; ഹോം നഴ്സ് തലശേരിയിൽ അറസ്റ്റിൽ"
english_title: "The gold and money of an elderly woman living alone were stolen;Home nurse arrested in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115014/the-gold-and-money-of-an-elderly-woman-living-alone-were-stolenhome-nurse-arrested-in-thalassery"
published_at: "2023-05-15T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462664377a7f_Untitled-1_copy.jpg"
keywords: []
---

# തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണവും, പണവും കവർന്നു ; ഹോം നഴ്സ് തലശേരിയിൽ അറസ്റ്റിൽ

> **Lead Summary:** തലശേരി: തനിച്ച് താമസി ക്കുന്ന വയോധികയെ പരിചരിക്കാനെത്തി വീട്ടിൽ നിന്ന് പണവും, സ്വർണവും കവർന്ന യുവതിയെ ഇരിട്ടി സി.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കർണ്ണാടക കുശാൽനഗർ ബസാന ഹള്ളി എസ്.ടി കോളനിയിൽ ഇപ്പോൾ താമസിക്കുന്ന കുടക് അത്തൂർ നല്ലൂർ കമ്പിബാന യിലെ ഇ.ടി ഷൈന എന്ന സീന യാണ് തലശേരിയിൽ പിടിയിലായത്.

## Article Content

തലശേരി: തനിച്ച് താമസി ക്കുന്ന വയോധികയെ പരിചരിക്കാനെത്തി വീട്ടിൽ നിന്ന് പണവും, സ്വർണവും കവർന്ന യുവതിയെ ഇരിട്ടി സി.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കർണ്ണാടക കുശാൽനഗർ ബസാന ഹള്ളി എസ്.ടി കോളനിയിൽ ഇപ്പോൾ താമസിക്കുന്ന കുടക് അത്തൂർ നല്ലൂർ കമ്പിബാന യിലെ ഇ.ടി ഷൈന എന്ന സീന യാണ് തലശേരിയിൽ പിടിയിലായത്.

ഇരിട്ടി കുന്നോത്ത് സ്വദേശി അറ ക്കൽ ഏലിയാമ്മയുടെ (78) വീട്ടിൽ കഴിഞ്ഞ ഏപ്രിൽ 26-ന് കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. തനിച്ച് താമസിക്കുന്ന ഏലിയാമ്മയെ പരിചരിക്കാൻ മക്കൾ ഏർപ്പാടാക്കിയ തായിരുന്നു ഷൈനയെ. ഏപ്രിൽ 21 മുതൽ 26വരെയാണ് ഇവർ ഏലിയാമ്മ യുടെ വീട്ടിലുണ്ടായിരുന്നത്. ഏലിയാമ്മയുമായി ഉടക്കി 26ന് സ്ഥലംവിട്ടു. തുടർന്ന് ഏലിയാമ്മയുടെ മകൾ വീട്ടിലെത്തി പരിശോധന നടത്തിയപ്പോ ഴാണ് നാല് പവന്റെ മാലയും, മുക്കാൽ പവന്റെ മോതിരവും 10,000രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകി.

പോലീസ് നടത്തിയ അന്വേഷണ ത്തിൽ ഷൈന നാട്ടിലെത്തിയിട്ടി ല്ലെന്ന് മനസിലായി. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തലശേരി ഭാഗത്തുണ്ടെന്ന് മനസിലായി. തലശേരി പൊലീസിൻ്റെ സഹായവും അന്വേഷണത്തിൽ നിർണായകമായി. തലശേരിയിൽ നിന്ന് ഷൈനയെ പിടികൂടുമ്പോഴേക്കും കവർച്ച ചെയ്ത സ്വർണത്തിൽ രണ്ടര പവൻ തലശേരിയിലെ ജ്വല്ലറി യിൽ വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. എ.എസ്.ഐ സുജിത്ത്, സീനിയർ സി.പി.ഒ ബിജു, സി. പി.ഒമാരായ പ്രവീൺ, ബിനീഷ്, സന്ധ്യ, ഷീജ, സുനിത എന്നി വരും അന്വേഷണസംഘത്തിലു ണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115014/the-gold-and-money-of-an-elderly-woman-living-alone-were-stolenhome-nurse-arrested-in-thalassery)