---
title: "പാനൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ അക്രമം ;  കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്, ഒരാൾ  അറസ്റ്റിൽ"
english_title: "Attack on CPM branch secretary in Panur;Case against Congress workers, one arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/115004/attack-on-cpm-branch-secretary-in-panurcase-against-congress-workers-one-arrested"
published_at: "2023-05-15T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64625cf1327ef_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ അക്രമം ;  കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്, ഒരാൾ  അറസ്റ്റിൽ

> **Lead Summary:** പാനൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകനെ പാനൂർ സി.ഐ: എം.പി ആസാദ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് വള്ള്യായി ബ്രാഞ്ച് സെക്രട്ടറി ആഷിത്തിനെ അക്രമിച്ച കേസിൽ ഈസ്റ്റ് വള്ള്യായിലെ മാപ്പിളാനിയിൽ ബിഗീഷ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ആഷിത്ത് അക്രമിക്കപ്പെട്ടത്.

## Article Content

പാനൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അക്രമിച്ച കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകനെ പാനൂർ സി.ഐ: എം.പി ആസാദ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് വള്ള്യായി ബ്രാഞ്ച് സെക്രട്ടറി ആഷിത്തിനെ അക്രമിച്ച കേസിൽ ഈസ്റ്റ് വള്ള്യായിലെ മാപ്പിളാനിയിൽ ബിഗീഷ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ആഷിത്ത് അക്രമിക്കപ്പെട്ടത്.

ഡി. വൈ. എഫ്. ഐ. സമ്മേളനത്തിന്റെ ഭാഗമായി റോഡിൽ അലങ്കാര പണികൾ നടത്തി പുലർച്ചെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കോൺഗ്രസുകാരായ മൂന്നു പേർ അക്രമിച്ചത്. ബൈക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. നേരത്തെ പ്രദേശത്തെ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സി.പി.എം സംഘർഷം നടന്നിരുന്നു. ഘോഷയാത്രയിൽ പരസ്പരം കാലിൽ ചവിട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

അതിന്റെ വിരോധം നില നിൽക്കെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ അക്രമം നടന്നത്. കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദപ്രകടനം കഴിഞ്ഞ് റോഡിൽ നിൽക്കുകയാ യി രുന്ന കോൺഗ്രസുകാരാണ് അക്രമം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/115004/attack-on-cpm-branch-secretary-in-panurcase-against-congress-workers-one-arrested)