---
title: "കല്ലിക്കണ്ടി എൻഎഎം കോളേജിന്റെ സോളാർ ചാലഞ്ചിന് തുടക്കം; ക്യാമ്പയിൻ ജൂൺ 15 വരെ"
english_title: "Kallikandi NAM College's Solar Challenge Begins;Campaign till June 15"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114982/kallikandi-nam-colleges-solar-challenge-beginscampaign-till-june-15"
published_at: "2023-05-15T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64624af1047ad_6e2543b7-5089-468f-858e-f5f12addf2d8_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻഎഎം കോളേജിന്റെ സോളാർ ചാലഞ്ചിന് തുടക്കം; ക്യാമ്പയിൻ ജൂൺ 15 വരെ

> **Lead Summary:** കല്ലിക്കണ്ടി: വൈദ്യുതി സ്വയം പര്യാപ്തതയും പുതിയ വികസന പദ്ധതികളുടെ പൂർത്തീകരണവും ലക്ഷ്യമിട്ട് കല്ലിക്കണ്ടി എൻ എ എം കോളേജിന്റെ സോളാർ ചാലഞ്ചിന് തുടക്കമായി. മുസ്ലിം എജുക്കേഷണൽ ഫൗണ്ടേഷൻ പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മെയ് 15 മുതൽ ജൂൺ 15 വരെയാണ് ജനകീയ ഫണ്ട് സമാഹരണ കേമ്പയിൻ .

## Article Content

കല്ലിക്കണ്ടി: വൈദ്യുതി സ്വയം പര്യാപ്തതയും പുതിയ വികസന പദ്ധതികളുടെ പൂർത്തീകരണവും ലക്ഷ്യമിട്ട് കല്ലിക്കണ്ടി എൻ എ എം കോളേജിന്റെ സോളാർ ചാലഞ്ചിന് തുടക്കമായി. മുസ്ലിം എജുക്കേഷണൽ ഫൗണ്ടേഷൻ പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മെയ് 15 മുതൽ ജൂൺ 15 വരെയാണ് ജനകീയ ഫണ്ട് സമാഹരണ കേമ്പയിൻ .

കോളേജിൽ സമീപകാലത്ത് പൂർത്തിയായ കേയി സാഹിബ് മെയിൻ ഗെയിറ്റ്,പി.എ റഹ്മാൻ അക്കാദമിക് ബ്ളോക്ക്, ഇ അഹമ്മദ് ഇൻഡോർ സ്റ്റേഡിയം, കെ.എം സൂപ്പി സെൻട്രൽ ലൈബ്രറി, പട്ടാടത്തിൽ കുഞമ്മദ് ഹാജി സെമിനാർ ഹാൾ, ടി. ഖാലിദ് മാസ്റ്റർ കവാടം, സി എച് കുഞമ്മദ് മാസ്റ്റർ കംപ്യൂട്ടർ ലാബ്, പാർക്ക്, ഓപ്പൺ തിയ്യേറ്റർ, എന്നിവക്കു തുടർച്ചയായാണു പുതിയ പദ്ധതികൾ . കോളേജിനാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജ്ജ നിലയത്തിലുടെ കണ്ടെത്താനാവും.

ഖത്തർ പാർലമെന്റ് അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അഹമ്മദ് മുഹമ്മദ് യൂസുഫ് ഉബൈദാന്റെ നാമധേയത്തിലുള്ള മൾട്ടി സ്പോട്ട് ഗെയിം കോർട്ട് പ്രവൃത്തി പുരോഗമിക്കുന്നു. പ്രിൻസിപ്പാൾ ഡോ.ടി മജീഷ്, ആർ അബ്ദുള്ള മാസ്റ്റർ, സി.എച്ച് മൂസ ഹാജി, പി.പി. അബൂബക്കർ ( പാർക്കോ ), എൻ എ കരീം കെ.പി. മൂസ ഹാജി, ഡോ. പുത്തൂർ മുസ്തഫ, പ്രെഫ.എൻ കുഞമ്മദ്, സമീർ പറമ്പത്ത്, ടി. അബൂബക്കർ, വി. ഹാരിസ്, കൊമ്പൻ മഹ്മൂദ് ഹാജി, പി.ഒ ഇബ്രാഹിം ഹാജി, എ.സി. കുഞബ്ദുള്ള ഹാജി, പട്ടാടത്തിൽ ഇസ്മായിൽ, പി.കെ. കുഞബ്ദുള്ള മാസ്റ്റർ, ടി.ടി. ഹസൈനാർ, ടി.എം നാസർ, പൂന്തോട്ടത്തിൽ മുഹമ്മദ് . അടിയോട്ടിൽ ഇബ്രാഹിം, എടോത്തുകണ്ടി അലി, അഡ്വ. ഷാജഹാൻ സമീർ പട്ടാടം, പി.വി.കെ. ഹാരിസ്, വാതുക്കൽ ഉസ്മാൻ , കെ. മുഹാജീർ , സി എച്ച് മുനീർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114982/kallikandi-nam-colleges-solar-challenge-beginscampaign-till-june-15)