---
title: "കണ്ണൂരിൽ നാത്തൂൻ  പോര് ; ഭർതൃ സഹോദരിയുടെ വെട്ടേറ്റ്   യുവതിക്ക് പരിക്ക്"
english_title: "Nathun Por in Kannur;The woman was injured by her husband's sister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114946/nathun-por-in-kannurthe-woman-was-injured-by-her-husbands-sister"
published_at: "2023-05-15T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462257956def_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ നാത്തൂൻ  പോര് ; ഭർതൃ സഹോദരിയുടെ വെട്ടേറ്റ്   യുവതിക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: ജോലി കഴിഞ്ഞ് മഴയത്ത് ചെളി പുരണ്ട ചെരിപ്പുമായി വീട്ടു വരാന്തയിൽ കയറിയ വിരോധത്തിൽ യുവതിയെ ഭർതൃസഹോദരി കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കൊറ്റാളിയിലെ മാടങ്കര വീട്ടിൽ സുജിതയുടെ പരാതിയിൽ കണ്ണൂർ വനിതാ സ്റ്റേഷൻ പോലീസ് കേസെടുത്തു. വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

## Article Content

കണ്ണൂർ: ജോലി കഴിഞ്ഞ് മഴയത്ത് ചെളി പുരണ്ട ചെരിപ്പുമായി വീട്ടു വരാന്തയിൽ കയറിയ വിരോധത്തിൽ യുവതിയെ ഭർതൃസഹോദരി കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കൊറ്റാളിയിലെ മാടങ്കര വീട്ടിൽ സുജിതയുടെ പരാതിയിൽ കണ്ണൂർ വനിതാ സ്റ്റേഷൻ പോലീസ് കേസെടുത്തു. വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

കുടുംബവഴക്കിനിടെ ഭർതൃസഹോദരി ശ്രീവിദ്യ മർദ്ദിക്കുകയും അടുക്കളയിലെ കത്തി കൊണ്ട് യുവതിയുടെ കൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.പരിക്കേറ്റ യുവതിയെ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചു. കൈക്ക് മൂന്നോളം തുന്നിട്ടിട്ടുണ്ട്. പരാതിയിൽ കേസെടുത്ത പോലീസ് അക്രമം നടന്ന വീട്ടിലെത്തി. യുവതി അക്രമ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. കേസെടുത്ത പോലീസ് എസ്.ഐ. പി.എസ്. ലീലാമ്മയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114946/nathun-por-in-kannurthe-woman-was-injured-by-her-husbands-sister)