---
title: "ഇരുട്ടിൽ ഡിവൈഡർ കണ്ടില്ല, കതിരൂരിൽ അപകടത്തിൽ പെട്ട  സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക്  രക്ഷകരായി ബസ് ജീവനക്കാർ"
english_title: "Couldn't see the divider in the dark, the bus crew came to the rescue of the scooter-riding couple who met with an accident in Kathirur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114929/couldnt-see-the-divider-in-the-dark-the-bus-crew-came-to-the-rescue-of-the-scooter-riding-couple-who-met-with-an-accident-in-kathirur"
published_at: "2023-05-15T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64620d503962d_Untitled-1_copy.jpg"
keywords: []
---

# ഇരുട്ടിൽ ഡിവൈഡർ കണ്ടില്ല, കതിരൂരിൽ അപകടത്തിൽ പെട്ട  സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക്  രക്ഷകരായി ബസ് ജീവനക്കാർ

> **Lead Summary:** കതിരൂർ : ഡിവൈഡറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കതിരൂർ വേറ്റുമ്മലിൽ റോഡിൽ സ്ഥാപിച്ച സ്പീഡ് കൺട്രോളർ ഡിവൈഡറിൽ ഇടിച്ചാണ് പൊന്ന്യം പാലം പിഎം മുക്കിലെ കെൻസിൽ എം വി അബ്ദുൽ റഹ്മാൻ ഭാര്യ ടി കെ റുഖിയ എന്നിവർക്ക് സാരമായി പരിക്കേറ്റത്. അബ്ദുൽ റഹ്മാന് ഇടതു കൈക്കും കാൽ മുട്ടിനും പാദത്തിനുമാണ് പരിക്ക്. റുഖിയക്ക് തലയ്ക്കും ഇടതു കാലിനുമാണ് പരിക്ക്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരു ന്നു.

## Article Content

കതിരൂർ : ഡിവൈഡറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കതിരൂർ വേറ്റുമ്മലിൽ റോഡിൽ സ്ഥാപിച്ച സ്പീഡ് കൺട്രോളർ ഡിവൈഡറിൽ ഇടിച്ചാണ് പൊന്ന്യം പാലം പിഎം മുക്കിലെ കെൻസിൽ എം വി അബ്ദുൽ റഹ്മാൻ ഭാര്യ ടി കെ റുഖിയ എന്നിവർക്ക് സാരമായി പരിക്കേറ്റത്. അബ്ദുൽ റഹ്മാന് ഇടതു കൈക്കും കാൽ മുട്ടിനും പാദത്തിനുമാണ് പരിക്ക്. റുഖിയക്ക് തലയ്ക്കും ഇടതു കാലിനുമാണ് പരിക്ക്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരു ന്നു.

അതുവഴി പോകുകയായിരുന്ന ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന കെ കെ എച്ച് സ്വകാര്യ ബസ് ഡ്രൈവർ ചെറുവാഞ്ചേരി സ്വദേശി ബഷീർ, കൂത്തുപറമ്പ് സ്വദേശികളായ കണ്ടക്ടർ രാഹുൽ, ക്ലീനർ കണ്ണൻ എന്നിവ രാണ് അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി എത്തിയത്. തലശ്ശേരിയിൽ ബസ് പാർക്ക് ചെയ്ത് കൂത്തുപറമ്പിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം ബസ് ജീവനക്കാർ കണ്ടത്.

അപകടത്തിൽ പെട്ടവരെ ഉടൻ ത ന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനാൽ അപകട നില തരണം ചെയ്യാനായി. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ നിന്നും അപകടത്തിൽ പെട്ടവരെയും, ഇവർ സഞ്ചരിച്ച സ്കൂട്ടറും പുലർ ച്ച പൊന്ന്യം പാലത്തെ വീട്ടിലെത്തിച്ചതിനു ശേഷമാണ് ബസ് ജീവനക്കാരായ മൂന്ന് യുവാക്കളും മടങ്ങിയത്. റോഡിൽ സ്ഥാപിച്ച ഡിവൈഡർ രാത്രിയിൽ കാഴ്ചയിൽപ്പെടാതിരുന്നതാണ് യാത്രികർ അപകടത്തിൽ പെടാൻ കാരണം. സ്കൂട്ടർ യാത്രികർ അപകടത്തിൽ പെട്ട സമയത്ത് മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം വഴി മറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114929/couldnt-see-the-divider-in-the-dark-the-bus-crew-came-to-the-rescue-of-the-scooter-riding-couple-who-met-with-an-accident-in-kathirur)