---
title: "ചാലക്കരയുടെ  ശ്രേഷ്ഠാദരമേറ്റുവാങ്ങി എം.മുസ്തഫ മാസ്റ്റർ"
english_title: "M. Mustafa master of Chalakkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114829/m-mustafa-master-of-chalakkara"
published_at: "2023-05-15T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461b9bd2d34d_0b243d38-17e6-45dc-93f7-ca044134258f_(1)_copy.jpg"
keywords: []
---

# ചാലക്കരയുടെ  ശ്രേഷ്ഠാദരമേറ്റുവാങ്ങി എം.മുസ്തഫ മാസ്റ്റർ

> **Lead Summary:** ചാലക്കര: ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ പ്രധാനാധ്യാപകനും സിനിമാ പിന്നണി ഗായകനും പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനുമായ‌‌ എം. മുസ്തഫ മാസ്റ്ററെ ചാലക്കര ദേശം ശ്രേഷ്ഠാദരം പരിപാടിയിലൂടെ ആദരിച്ചു. വാദ്യഘോഷങ്ങളും മുത്തുക്കുടകളുമായി സംഘടിപ്പിച്ച ഘോഷയാത്രയോടെയാണ് ശ്രേഷ്ഠാദരം പരിപാടി ആരംഭിച്ചത്. കുഞ്ഞിപ്പുര മുക്കിൽ നിന്നും ചാലക്കര ഉസ്മാൻ ഗവ സ്ക്കൂൾ അങ്കണത്തിലേക്ക് പൗര പ്രമുഖരുടെയും സാംസ്ക്കാരിക നായകന്മാരുടെരൂം നേതൃത്വത്തിൽ മുസ്തഫ മാസ്റ്ററെ ഘോഷയാത്രയായി ആനയിച്ചു.‌‌

## Article Content

ചാലക്കര: ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ പ്രധാനാധ്യാപകനും സിനിമാ പിന്നണി ഗായകനും പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനുമായ‌‌ എം. മുസ്തഫ മാസ്റ്ററെ ചാലക്കര ദേശം ശ്രേഷ്ഠാദരം പരിപാടിയിലൂടെ ആദരിച്ചു. വാദ്യഘോഷങ്ങളും മുത്തുക്കുടകളുമായി സംഘടിപ്പിച്ച ഘോഷയാത്രയോടെയാണ് ശ്രേഷ്ഠാദരം പരിപാടി ആരംഭിച്ചത്. കുഞ്ഞിപ്പുര മുക്കിൽ നിന്നും ചാലക്കര ഉസ്മാൻ ഗവ സ്ക്കൂൾ അങ്കണത്തിലേക്ക് പൗര പ്രമുഖരുടെയും സാംസ്ക്കാരിക നായകന്മാരുടെരൂം നേതൃത്വത്തിൽ മുസ്തഫ മാസ്റ്ററെ ഘോഷയാത്രയായി ആനയിച്ചു.‌‌

സംഘാടക സമിതി ചെയർമാൻ കെ.മോഹനന്റെഅദ്ധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും വാഗ്മിയുമായ എം. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. വിവിധ സ്ഥാപനങ്ങളും സംഘടനകളും മുസ്തഫ മാസ്റ്ററെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും അനുമോദിച്ചു. വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്ത കലൈമാമണി അവാർഡ് ജേതാവ് ചാലക്കര പുരുഷുവിനെ ആഘോഷക്കമ്മറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. പായറ്റ അരവിന്ദൻ,‌‌.കെ.പി. വത്സൻ ,‌‌കെ.പവിത്രൻ ,എം. ശ്രീജയൻ ,‌‌കെ.കെ.രാജീവ്‌‌.ആനന്ദ് കുമാർ പറമ്പത്ത്, കെ.വി.രസ്ന.കെ എന്നിവർ ആശംസകൾ നേർന്നു.‌‌എം.മുസ്തഫ മാസ്റ്റർ മറുവാക്കു നൽകി.

ജനറൽ കൺവീനർ കെ.വിസന്ദീവ് . സ്വാഗതവും ട്രഷറർ സെമീർ ചാലക്കര നന്ദിയും പറഞ്ഞു.‌‌തുടർന്ന്‌‌പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ നൃത്ത ,സംഗീത പരിപാടികളും - ദേശീയ ശ്രദ്ധ നേടിയ യുവ മാന്ത്രികൻ രാഗേഷ് ചന്ദ്രയുടെ മായാജാല പ്രകടനവും അരങ്ങേറി.‌‌വിദ്യാലയത്തിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയും പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയും എം.എ.എസ്.എം. ഗ്രാമീണ വായനശാലയും സംയുക്തമായാണ് ശ്രേഷ്ഠാദരം പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114829/m-mustafa-master-of-chalakkara)