---
title: "പൊതുസ്ഥലങ്ങൾ മാലിന്യമിടാനുള്ളതാണെന്ന കാഴ്ചപ്പാട്  മാറണമെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി പ്രിൻസ് അബ്രഹാം ; ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി  പന്ന്യന്നൂർ"
english_title: "Kozhikode Crime Branch SP Prince Abraham wants to change the view that public places are for dumping garbage;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114805/kozhikode-crime-branch-sp-prince-abraham-wants-to-change-the-view-that-public-places-are-for-dumping-garbage"
published_at: "2023-05-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461a7b36a0de_Untitled-1_copy.jpg"
keywords: []
---

# പൊതുസ്ഥലങ്ങൾ മാലിന്യമിടാനുള്ളതാണെന്ന കാഴ്ചപ്പാട്  മാറണമെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി പ്രിൻസ് അബ്രഹാം ; ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി  പന്ന്യന്നൂർ

> **Lead Summary:** പന്ന്യന്നൂർ: വലിച്ചെറിയൽ മുക്ത പന്ന്യന്നൂർ പഞ്ചായത്തെന്ന പ്രഖ്യാപനം പാനൂർ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ വലിച്ചെറിയൽ മുക്ത പ്രഖ്യാപനം നടത്തുന്ന ആദ്യ പഞ്ചായത്താണ് പന്ന്യന്നൂർ. പൊതു സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. രാവിലെ നടക്കാനിറങ്ങുന്നവരിൽ പലരും മാലിന്യം കളയാനായാണ് നടക്കുന്നത്.

## Article Content

പന്ന്യന്നൂർ: വലിച്ചെറിയൽ മുക്ത പന്ന്യന്നൂർ പഞ്ചായത്തെന്ന പ്രഖ്യാപനം പാനൂർ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ വലിച്ചെറിയൽ മുക്ത പ്രഖ്യാപനം നടത്തുന്ന ആദ്യ പഞ്ചായത്താണ് പന്ന്യന്നൂർ. പൊതു സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. രാവിലെ നടക്കാനിറങ്ങുന്നവരിൽ പലരും മാലിന്യം കളയാനായാണ് നടക്കുന്നത്.

മാലിന്യം വലിച്ചെറിയില്ലെന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാകണം. കുട്ടികളിലൂടെ അടുത്ത തലമുറയെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പ്രിൻസ് അബ്രഹാം പറഞ്ഞു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ഹരിത കർമ്മ സേന അംഗങ്ങളെയും, ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസ്നുള്ള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പന്ന്യന്നൂർ സിഡിഎസ് അംഗങ്ങളെയും, അരങ്ങ് 2023 താലൂക്ക് തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നാദബ്രഹ്മം ശിങ്കാരിമേളം ടീമംഗങ്ങളെയും പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. ശൈലജ ഉപഹാരം നൽകി ആദരിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ മാസ്റ്റർ കെ.ജയരാജൻ കെ.കെ ബാലൻ, ടിപി പ്രേമനാഥൻ, ഇ. ഗോപാലൻ, പി കെ ഹനീഫ ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് അംഗം ലതാ കാണി എന്നിവർ സംസാരിച്ചു. വലിച്ചെറിയൽ മുക്തപ്രതിജ്ഞ വൈസ് പ്രസിഡണ്ട് കെ.കെ രമ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമേഷ് ബാബു കോട്ടായി സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ചമ്പാട് വിന്നേഴ്സ് കോർണറിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഘോഷയാത്രയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114805/kozhikode-crime-branch-sp-prince-abraham-wants-to-change-the-view-that-public-places-are-for-dumping-garbage)