---
title: "പുന്നോൽ ഹരിദാസൻ വധം ; നാലാം പ്രതി 14 മാസങ്ങൾക്ക് ശേഷം കൂത്ത്പറമ്പ്  കോടതിയിൽ കീഴടങ്ങി"
english_title: "Punnol Haridasan's death;The fourth accused surrendered in the Koothparamp court after 14 months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114498/punnol-haridasans-deaththe-fourth-accused-surrendered-in-the-koothparamp-court-after-14-months"
published_at: "2023-05-13T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2ff08ed88_Untitled-1_copy.jpg"
keywords: []
---

# പുന്നോൽ ഹരിദാസൻ വധം ; നാലാം പ്രതി 14 മാസങ്ങൾക്ക് ശേഷം കൂത്ത്പറമ്പ്  കോടതിയിൽ കീഴടങ്ങി

> **Lead Summary:** സി.പി.എം. പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതി പുന്നാൽ താഴെ വയലിലെ ആർ.എസ്.എസ്. പ്ര വർത്തകൻ നിഖിൽ എൻ. നമ്പ്യാർ ആണ് കൂത്തു പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ 14 മാസത്തിനു ശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും റിമാൻഡിലായി. 2022 ഫെബ്രുവരി 21-നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് നിഖിലെന്ന് കുറ്റപത്രത്തിൽ പറയുന്നു. 17 പ്രതികളുള്ള ഈ കേസിൽ നേരത്തെ ന്യൂ മാഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

## Article Content

സി.പി.എം. പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതി പുന്നാൽ താഴെ വയലിലെ ആർ.എസ്.എസ്. പ്ര വർത്തകൻ നിഖിൽ എൻ. നമ്പ്യാർ ആണ് കൂത്തു പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ 14 മാസത്തിനു ശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും റിമാൻഡിലായി. 2022 ഫെബ്രുവരി 21-നാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് നിഖിലെന്ന് കുറ്റപത്രത്തിൽ പറയുന്നു. 17 പ്രതികളുള്ള ഈ കേസിൽ നേരത്തെ ന്യൂ മാഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114498/punnol-haridasans-deaththe-fourth-accused-surrendered-in-the-koothparamp-court-after-14-months)