---
title: "വീണ്ടും കന്നട കൈക്കുമ്പിളിൽ...! ; ആ​ഘോ​ഷം തുടങ്ങി കോൺഗ്രസ്, മോദി പ്രഭാവം മങ്ങി."
english_title: "Again in Kannada Kaikumpil...!The agitation started and the effect of Congress and Modi faded."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114472/again-in-kannada-kaikumpilthe-agitation-started-and-the-effect-of-congress-and-modi-faded"
published_at: "2023-05-13T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f21d70d329_Untitled-1_copy.jpg"
keywords: []
---

# വീണ്ടും കന്നട കൈക്കുമ്പിളിൽ...! ; ആ​ഘോ​ഷം തുടങ്ങി കോൺഗ്രസ്, മോദി പ്രഭാവം മങ്ങി.

> **Lead Summary:** ക​ർ​ണാ​ട​ക​യി​ൽ 135 സീ​റ്റു​ക​ളു​മാ​യി ഉ​യ​ർ​ന്ന ലീ​ഡ് നി​ല തു​ട​രു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. എ​ഐ​സി​സി ആസ്ഥാ​ന​ത്തും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ആ​ഘോ​ഷം തു​ട​ങ്ങിക്ക​ഴി​ഞ്ഞു. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലും തീ​ര​ദേശ ക​ർ​ണാ​ട​യക​യി​ലും കോൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ്. ന​രേന്ദ്ര​മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും ബി​ജെ​പി​ക്ക് ലീ​ഡ് ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെന്നത് ബി ജെ പി യെ സംബന്ധിച്ച് അപായസൂചനയായി.

## Article Content

ക​ർ​ണാ​ട​ക​യി​ൽ 135 സീ​റ്റു​ക​ളു​മാ​യി ഉ​യ​ർ​ന്ന ലീ​ഡ് നി​ല തു​ട​രു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. എ​ഐ​സി​സി ആസ്ഥാ​ന​ത്തും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ആ​ഘോ​ഷം തു​ട​ങ്ങിക്ക​ഴി​ഞ്ഞു. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലും തീ​ര​ദേശ ക​ർ​ണാ​ട​യക​യി​ലും കോൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ്. ന​രേന്ദ്ര​മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും ബി​ജെ​പി​ക്ക് ലീ​ഡ് ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെന്നത് ബി ജെ പി യെ സംബന്ധിച്ച് അപായസൂചനയായി.

2013ന് ​ശേ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പാ​ണി​ത്. ഇഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന കർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യു​ടെ ശ​ക്തി കു​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ 224 ൽ 223 ​സീ​റ്റി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ൽ​സ​രി​ച്ച​ത്. കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലും ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി സാ​ധ്യ​ത കോ​ൺ​ഗ്ര​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. റിസോർട്ട് രാഷ്ട്രീയത്തിൻ്റെ സാധ്യതകളും തള്ളിക്കളയുന്നില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114472/again-in-kannada-kaikumpilthe-agitation-started-and-the-effect-of-congress-and-modi-faded)