---
title: "മറുനാടൻ മലയാളിക്ക് കുരുക്ക് മുറുകുന്നു ; നടൻ  പൃഥ്വിരാജിന് പിന്നാലെ  വക്കീൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മനും"
english_title: "The noose is getting tighter for the foreign Malayali;After actor Prithviraj, Chandi Oommen also sent a lawyer notice"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114383/the-noose-is-getting-tighter-for-the-foreign-malayaliafter-actor-prithviraj-chandi-oommen-also-sent-a-lawyer-notice"
published_at: "2023-05-12T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e50142d183_Untitled-1_copy.jpg"
keywords: []
---

# മറുനാടൻ മലയാളിക്ക് കുരുക്ക് മുറുകുന്നു ; നടൻ  പൃഥ്വിരാജിന് പിന്നാലെ  വക്കീൽ നോട്ടീസ് അയച്ച് ചാണ്ടി ഉമ്മനും

> **Lead Summary:** പ്രമുഖ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെയും കുറിച്ചുള്ള വ്യാജ വാർത്ത നൽകുന്നുവെന്ന് കാട്ടിയാണ് കേസ്. മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്കറിയയ്ക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തെന്ന് ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസ് പങ്കുവെച്ചുകൊണ്ട് അറിയിച്ചു.

## Article Content

പ്രമുഖ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെയും കുറിച്ചുള്ള വ്യാജ വാർത്ത നൽകുന്നുവെന്ന് കാട്ടിയാണ് കേസ്. മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്കറിയയ്ക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തെന്ന് ചാണ്ടി ഉമ്മൻ വക്കീൽ നോട്ടീസ് പങ്കുവെച്ചുകൊണ്ട് അറിയിച്ചു.

25 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്ത നൽകിയതിനും ഷാജൻ സ്കറിയക്കെതിരെ പൃഥ്വിരാജ് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖൻ യൂസഫലി നേരത്തെ തന്നെ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114383/the-noose-is-getting-tighter-for-the-foreign-malayaliafter-actor-prithviraj-chandi-oommen-also-sent-a-lawyer-notice)