---
title: "സിനിമാതാരം ഉണ്ണി മുകുന്ദനും, സംവിധായകൻ ഹരിഹരനും  ഇന്ന് പാനൂരിൽ"
english_title: "Movie star Unni Mukundan and director Hariharan in Panur today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114361/movie-star-unni-mukundan-and-director-hariharan-in-panur-today"
published_at: "2023-05-12T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e30e54b731_Untitled-1_copy.jpg"
keywords: []
---

# സിനിമാതാരം ഉണ്ണി മുകുന്ദനും, സംവിധായകൻ ഹരിഹരനും  ഇന്ന് പാനൂരിൽ

> **Lead Summary:** പൊയിലൂർ ശ്രീനാരായണ മഠം പുതിയ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും കൊട്ടിയൂർ പെരുമാൾ സേവാസംഘം പ്രസിഡണ്ടും കൊട്ടിയൂർ ക്ഷേത്രം ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട മഠം പ്രസിഡണ്ട് രവീന്ദ്രൻ പൊയിലൂരിനുള്ള സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനാണ് സിനിമാ താരം ഉണ്ണിമുകുന്ദൻ എത്തുന്നത്. ഇന്ന് 6 മണിക്ക് പൊയിലൂരിലാണ് ചടങ്ങ്. ഗോകുലം ഗോ പാലൻ ഉദ്ഘാടനം ചെയ്യും.

## Article Content

പൊയിലൂർ ശ്രീനാരായണ മഠം പുതിയ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും കൊട്ടിയൂർ പെരുമാൾ സേവാസംഘം പ്രസിഡണ്ടും കൊട്ടിയൂർ ക്ഷേത്രം ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട മഠം പ്രസിഡണ്ട് രവീന്ദ്രൻ പൊയിലൂരിനുള്ള സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനാണ് സിനിമാ താരം ഉണ്ണിമുകുന്ദൻ എത്തുന്നത്. ഇന്ന് 6 മണിക്ക് പൊയിലൂരിലാണ് ചടങ്ങ്. ഗോകുലം ഗോ പാലൻ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയർമാൻ വാസു അത്തോളിൽ അധ്യക്ഷത വഹിക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചലച്ചിത്ര സംവിധായകൻ ഹരിഹരൻ, ഇന്ത്യൻ റെയിൽവേ അമിനിറ്റി ബോർഡ് ചെയർമാൻ പി കെ കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളാവും.തുടർന്ന് ചലച്ചിത്ര പിന്നണി ഗായകരും ടെലിവിഷൻ താരങ്ങളും പങ്കെടുക്കുന്ന സംഗീതനിശ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114361/movie-star-unni-mukundan-and-director-hariharan-in-panur-today)