---
title: "താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് മാറ്റി വെച്ച പന്ന്യന്നൂർ  വലിച്ചെറിയൽ  മുക്ത പഞ്ചായത്ത്  പ്രഖ്യാപനം  ഞായറാഴ്ച ; പ്രഖ്യാപനം നടത്തുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത്"
english_title: "After the Tanur boat disaster, the announcement of the Pannyannur Mukta Panchayat, which was postponed on Sunday;The first panchayat in the district to make the announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114327/after-the-tanur-boat-disaster-the-announcement-of-the-pannyannur-mukta-panchayat-which-was-postponed-on-sundaythe-first-panchayat-in-the-district-to-make-the-announcement"
published_at: "2023-05-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e1538622c9_a98c6f12-3eef-4675-9198-c394c2d8c16d_copy.jpg"
keywords: []
---

# താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് മാറ്റി വെച്ച പന്ന്യന്നൂർ  വലിച്ചെറിയൽ  മുക്ത പഞ്ചായത്ത്  പ്രഖ്യാപനം  ഞായറാഴ്ച ; പ്രഖ്യാപനം നടത്തുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത്

> **Lead Summary:** പന്ന്യന്നൂർ: ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് പന്ന്യന്നൂർ വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിച്ചത്. . വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനും, വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മ സേന ശേഖരിക്കുവാനുമാണ് തീരുമാനം. പൊതു ഇടങ്ങളെല്ലാം പൂർണമായി ശുചീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രധാന റോഡുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പദ്ധതി തുക വകയിരുത്തിയിട്ടുണ്ട്. വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് പന്ന്യന്നൂർ.

## Article Content

പന്ന്യന്നൂർ: ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് പന്ന്യന്നൂർ വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിച്ചത്. . വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനും, വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മ സേന ശേഖരിക്കുവാനുമാണ് തീരുമാനം. പൊതു ഇടങ്ങളെല്ലാം പൂർണമായി ശുചീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രധാന റോഡുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പദ്ധതി തുക വകയിരുത്തിയിട്ടുണ്ട്. വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തുന്ന ജില്ലയിലെ ആദ്യ പഞ്ചായത്താണ് പന്ന്യന്നൂർ.

4 മണിക്ക് ചമ്പാട് വിന്നേർസ് കോർണറിൽ നിന്നും, താഴെ ചമ്പാട്ടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഘോഷയാത്ര നടക്കും. തുടർന്ന് അഞ്ച് മണിക്ക് ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാം നിർവഹിക്കും. വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന പ്രഖ്യാപനം നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളെയും, ജില്ലയിലെ രണ്ടാമത്തെ മികച്ച സി ഡി എസ്സായി തിരഞ്ഞെടുക്കപ്പെട്ട പന്ന്യന്നൂർ പഞ്ചായത്ത് സി ഡി എസ് അംഗങ്ങളെയും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ആദരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114327/after-the-tanur-boat-disaster-the-announcement-of-the-pannyannur-mukta-panchayat-which-was-postponed-on-sundaythe-first-panchayat-in-the-district-to-make-the-announcement)