---
title: "തലശ്ശേരിയിൽ ബോംബ് നിർമ്മാണം തകൃതി ; രണ്ട് ബോംബുകൾ ഇന്നും കണ്ടെത്തി"
english_title: "Bomb making in Thalassery ;Two bombs were found today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114287/bomb-making-in-thalassery-two-bombs-were-found-today"
published_at: "2023-05-12T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645df5587aa52_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരിയിൽ ബോംബ് നിർമ്മാണം തകൃതി ; രണ്ട് ബോംബുകൾ ഇന്നും കണ്ടെത്തി

> **Lead Summary:** തലശേരി: തലശേരി മേഖലയിൽ ഒരിടവേളക്ക് ശേഷം ബോംബ് നിർമ്മാണം വീണ്ടും തകൃതിയായി നടക്കുന്നു. പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബോംബുകൾ കണ്ടത്. വിവരമറിഞ്ഞ് തലശേരി എ.എസ്.പി അർജുൻ പവിത്രൻ സ്ഥലത്തെത്തി. കതിരൂർ പൊലീസ് സ്ഥലത്ത് വ്യാപക പരിശോധന നടത്തി.

## Article Content

തലശേരി: തലശേരി മേഖലയിൽ ഒരിടവേളക്ക് ശേഷം ബോംബ് നിർമ്മാണം വീണ്ടും തകൃതിയായി നടക്കുന്നു. പൊന്ന്യം നായനാർ റോഡിലെ നാമത്ത് മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് നാടൻ ബോംബും, ഐസ് ക്രീം ബോംബും കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബോംബുകൾ കണ്ടത്. വിവരമറിഞ്ഞ് തലശേരി എ.എസ്.പി അർജുൻ പവിത്രൻ സ്ഥലത്തെത്തി. കതിരൂർ പൊലീസ് സ്ഥലത്ത് വ്യാപക പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114287/bomb-making-in-thalassery-two-bombs-were-found-today)