---
title: "പഞ്ചമുഖി അവതരിപ്പിക്കുന്ന  ഭരതനാട്യ വർക് ഷോപ്പ് തിങ്കളാഴ്ച  തലശേരിയിൽ ;  പ്രമുഖ നർത്തകി മഞ്ജു വി നായർ നേതൃത്വം നൽകും "
english_title: "Bharatanatyam workshop presented by Panchamukhi on Monday in Thalassery;Leading dancer Manju V Nair will lead the way"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114259/bharatanatyam-workshop-presented-by-panchamukhi-on-monday-in-thalasseryleading-dancer-manju-v-nair-will-lead-the-way"
published_at: "2023-05-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645de2174e13e_Untitled-1_copy.jpg"
keywords: []
---

# പഞ്ചമുഖി അവതരിപ്പിക്കുന്ന  ഭരതനാട്യ വർക് ഷോപ്പ് തിങ്കളാഴ്ച  തലശേരിയിൽ ;  പ്രമുഖ നർത്തകി മഞ്ജു വി നായർ നേതൃത്വം നൽകും 

> **Lead Summary:** തലശേരി: തലശേരി ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഹാളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ശില്പശാല നടക്കുകയെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത നർത്തകി മഞ്ജു.വി.നായർ ശില്പശാലക്ക് നേതൃത്വം നൽകും. നൃത്ത്യാധ്യാപകർക്കും, നൃത്ത വിദ്യാർത്ഥികൾക്കുമായാണ് ശിൽപ്പശാല നടത്തുന്നത്.

## Article Content

തലശേരി: തലശേരി ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഹാളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ശില്പശാല നടക്കുകയെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത നർത്തകി മഞ്ജു.വി.നായർ ശില്പശാലക്ക് നേതൃത്വം നൽകും. നൃത്ത്യാധ്യാപകർക്കും, നൃത്ത വിദ്യാർത്ഥികൾക്കുമായാണ് ശിൽപ്പശാല നടത്തുന്നത്.

ആനന്ദ താണ്ഡവം, അർധനാരീശ്വര സ്തോത്രം എന്നിവയാണ് ശില്പശാലയിൽ പഠിപ്പിക്കുക. വർക് ഷോപ്പ് തലശേരി നഗരസഭ്യാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യും. നൃത്താധ്യാപികമാരായ ദിവ്യ പ്രീതേഷ്, ഷിജിന അനൂപ്, ദീപ്തി പ്രേമശാന്ത്, ലിജി ലക്ഷ്മണൻ, ചന്ദന സുബിത്ത് എന്നിവർ പങ്കെടുത്തു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 9496 053 040, 9847 551 156 നമ്പറുകളിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114259/bharatanatyam-workshop-presented-by-panchamukhi-on-monday-in-thalasseryleading-dancer-manju-v-nair-will-lead-the-way)