---
title: "വിളിച്ചിട്ട്  ഫോൺ എടുത്തില്ല, കാമുകിയെ  നടുറോഡിൽ തടഞ്ഞു നിർത്തി കരണത്തടിച്ച ചൊക്ലി സ്വദേശിക്കെതിരെ തലശേരി പൊലീസ് കേസെടുത്തു."
english_title: "Thalassery police registered a case against a native of Chokli who stopped his girlfriend in the middle of the road and thrashed her after calling and not picking up the phone."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114173/thalassery-police-registered-a-case-against-a-native-of-chokli-who-stopped-his-girlfriend-in-the-middle-of-the-road-and-thrashed-her-after-calling-and-not-picking-up-the-phone"
published_at: "2023-05-11T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d11022739a_download.jpg"
keywords: []
---

# വിളിച്ചിട്ട്  ഫോൺ എടുത്തില്ല, കാമുകിയെ  നടുറോഡിൽ തടഞ്ഞു നിർത്തി കരണത്തടിച്ച ചൊക്ലി സ്വദേശിക്കെതിരെ തലശേരി പൊലീസ് കേസെടുത്തു.

> **Lead Summary:** ചൊക്ലി: വിദ്യാർത്ഥിനി യുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ സ്വഭാവ ദൂഷ്യം മനസിലാക്കിയപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ മുഖത്തടിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശേരി പോലീസ് കേസെടുത്തു. തലശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം സ്വദേശിനിയുടെ പരാതിയിലാണ് ചൊക്ലി നിടുമ്പ്രത്തെ തന്നെ യുവാവിനെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

## Article Content

ചൊക്ലി: വിദ്യാർത്ഥിനി യുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ സ്വഭാവ ദൂഷ്യം മനസിലാക്കിയപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ മുഖത്തടിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശേരി പോലീസ് കേസെടുത്തു. തലശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം സ്വദേശിനിയുടെ പരാതിയിലാണ് ചൊക്ലി നിടുമ്പ്രത്തെ തന്നെ യുവാവിനെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

വൈകുന്നേരം 3.15 ഓടെ തലശ്ശേരിയിലായിരുന്നു സംഭവം. ഫോൺ അറ്റൻഡ് ചെയ്യാതെ ഒഴിഞ്ഞു മാറിയ വിദ്യാർത്ഥിനിയെ തേടിയെത്തിയ യുവാവ് തടഞ്ഞു നിർത്തുകയും മർദ്ദിച്ച് കൈപിടിച്ച് വലിച്ച് അപമാനിക്കുകയായിരുന്നു. ക്യാമറാ ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114173/thalassery-police-registered-a-case-against-a-native-of-chokli-who-stopped-his-girlfriend-in-the-middle-of-the-road-and-thrashed-her-after-calling-and-not-picking-up-the-phone)