---
title: "കല്ലിക്കണ്ടി പാലം ; അനുബന്ധ റോഡ് പണിയാരംഭിച്ചു."
english_title: "Kallikandi Bridge;Correspondence road construction started."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114159/kallikandi-bridgecorrespondence-road-construction-started"
published_at: "2023-05-11T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cffc80a3b4_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി പാലം ; അനുബന്ധ റോഡ് പണിയാരംഭിച്ചു.

> **Lead Summary:** പാലത്തിനോട് ചേര്‍ന്നുള്ള അനുബന്ധ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. നിലവിലുള്ള റോഡിന്റെ ടാര്‍ പൂര്‍ണ്ണമായും ഇളക്കിയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കല്ലിക്കണ്ടി പാലത്തിനോട് ചേര്‍ന്നുള്ള അനുബന്ധ റോഡിന്റെ നവീകരണ പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ടാറിംഗ് പൂര്‍ണ്ണമായും നീക്കി റീ ടാറിംഗ് നടത്തുകയാണ് ലക്ഷ്യം്.

## Article Content

പാലത്തിനോട് ചേര്‍ന്നുള്ള അനുബന്ധ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. നിലവിലുള്ള റോഡിന്റെ ടാര്‍ പൂര്‍ണ്ണമായും ഇളക്കിയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കല്ലിക്കണ്ടി പാലത്തിനോട് ചേര്‍ന്നുള്ള അനുബന്ധ റോഡിന്റെ നവീകരണ പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ടാറിംഗ് പൂര്‍ണ്ണമായും നീക്കി റീ ടാറിംഗ് നടത്തുകയാണ് ലക്ഷ്യം്.

നിലവില്‍ റോഡിന്റെ ഒരു വശത്തെ ടാറിംഗ് ജെ സി ബി ഉപയോഗിച്ച് ഇളക്കി മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരാഴ്ചത്തേക്ക് വാഹന ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും നിലവില്‍ റോഡിന്റെ ഒരു വശത്തു കൂടെ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. റോഡ് ടാറിംഗ് ഒരാഴ്ചക്കകം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114159/kallikandi-bridgecorrespondence-road-construction-started)