---
title: "കെ മുരളീധരനും, പി കെ കുഞ്ഞാലികുട്ടിയും ഡിവൈഎഫ്ഐ വേദിയിലേക്ക്"
english_title: "K Muralidharan and PK Kunhalikutty to the DYFI stage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114061/k-muralidharan-and-pk-kunhalikutty-to-the-dyfi-stage"
published_at: "2023-05-11T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c9cae9f49a_Untitled-1_copy.jpg"
keywords: []
---

# കെ മുരളീധരനും, പി കെ കുഞ്ഞാലികുട്ടിയും ഡിവൈഎഫ്ഐ വേദിയിലേക്ക്

> **Lead Summary:** ഡിവൈഎഫ്ഐ വേദിയിലേക്ക് കോൺഗ്രസ് നേതാവ് കെ മുരളീധരനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും എത്തുന്നു. ഫോർട്ട് കൊച്ചിയിൽഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത്ലിറ്ററേച്ചർഫെസ്റ്റിവലിലാണ്ഇരുനേതാക്കളും എത്തുക. ഈമാസം 14ന് നടക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുംആശങ്കകളും’എന്നസംവാദത്തിലേക്കാണ് ഇരുവരെയും ഡിവൈഎഫ്ഐ ക്ഷണിച്ചിട്ടുള്ളത്.

## Article Content

ഡിവൈഎഫ്ഐ വേദിയിലേക്ക് കോൺഗ്രസ് നേതാവ് കെ മുരളീധരനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും എത്തുന്നു. ഫോർട്ട് കൊച്ചിയിൽഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത്ലിറ്ററേച്ചർഫെസ്റ്റിവലിലാണ്ഇരുനേതാക്കളും എത്തുക. ഈമാസം 14ന് നടക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുംആശങ്കകളും’എന്നസംവാദത്തിലേക്കാണ് ഇരുവരെയും ഡിവൈഎഫ്ഐ ക്ഷണിച്ചിട്ടുള്ളത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനൊപ്പമാണ് ഇരുവരും വേദിപങ്കിടുന്നത്. ‘സെലിബ്രേഷൻ ഓഫ് ഡൈവേഴ്സിറ്റി’ എന്ന ആശയം ഉയർത്തി സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. നാളെ വൈകീട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 12, 13, 14 തിയതികളിൽ മൂന്നു വേദികളിലായി 80 സെഷനുകളിൽമുന്നൂറോളംപേർ ചർച്ചകളിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114061/k-muralidharan-and-pk-kunhalikutty-to-the-dyfi-stage)