---
title: "ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ഐഎംഎ ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് സംഘടിപ്പിക്കും"
english_title: "Doctors will continue to strike today;IMA will organize march to district centers and secretariat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113996/doctors-will-continue-to-strike-todayima-will-organize-march-to-district-centers-and-secretariat"
published_at: "2023-05-11T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c6c30ab40f_download_(7).jpg"
keywords: []
---

# ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ഐഎംഎ ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് സംഘടിപ്പിക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. കൂടാതെ വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതോടൊപ്പം ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. ഡോക്ടർ വന്ദനാ ദാസിന്‍റെ ദാരുണമായ കൊലപാതകത്തിനിടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. കൂടാതെ വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതോടൊപ്പം ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. ഡോക്ടർ വന്ദനാ ദാസിന്‍റെ ദാരുണമായ കൊലപാതകത്തിനിടയാക്കിയ സാഹചര്യമാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

ജസ്റ്റീസ് ദേവൻ രാമചന്ദ്രനും ജസ്റ്റീസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിങ് നടത്തുന്നത്. സംസ്ഥാന പൊലീസ് മേധാവിയോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാൻ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ സംബന്ധിച്ച് പൊലീസ് റിപ്പോർട്ടും നൽകണമെന്നും ആവശ്യപ്പെട്ടു . ഡോക്ടർറുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റി എന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലത്തെ സിറ്റിങ്ങിൽ കോടതിക്കുണ്ടായിരുന്നത്.സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തുടർ നടപടികൾ വേണമെന്നും നിർദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113996/doctors-will-continue-to-strike-todayima-will-organize-march-to-district-centers-and-secretariat)