---
title: "ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന  പെരിങ്ങത്തൂർ ഐ.ടി.ഇ സഹവാസ ക്യാമ്പ് പുത്തൻ അനുഭവമായി ;  ചിത്രകാരൻ വത്സൻ കൂർമ്മ കല്ലേരി ചിത്രമതിൽ  സ്കൂളിന് സമർപ്പിച്ചു"
english_title: "Peringathur ITE Sahavasa Camp held at Chotavur Higher Secondary School was a new experience;artist r Vatsan Koorma Kalleri dedicated the mural to the school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113956/peringathur-ite-sahavasa-camp-held-at-chotavur-higher-secondary-school-was-a-new-experienceartist-r-vatsan-koorma-kalleri-dedicated-the-mural-to-the-school"
published_at: "2023-05-10T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bcfe8284d4_a42f5765-4409-4fe2-87e6-d224f9b2302a_(1)_copy.jpg"
keywords: []
---

# ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന  പെരിങ്ങത്തൂർ ഐ.ടി.ഇ സഹവാസ ക്യാമ്പ് പുത്തൻ അനുഭവമായി ;  ചിത്രകാരൻ വത്സൻ കൂർമ്മ കല്ലേരി ചിത്രമതിൽ  സ്കൂളിന് സമർപ്പിച്ചു

> **Lead Summary:** പെരിങ്ങത്തൂർ ഐ.ടി.ഇ 10 ദിവസത്തെ സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തീർത്ത ചിത്രമതിൽ സ്കൂളിന് സമർപ്പിച്ചു. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം പ്രശസ്ത ശില്പിയും, ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി നിർവഹിച്ചു. പെരിങ്ങത്തൂർ ഐടിഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹ സമ്പർക്ക സഹവാസക്യാമ്പ് അരങ്ങിൻ്റെ ഭാഗമായാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 ഓളം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്.

## Article Content

പെരിങ്ങത്തൂർ ഐ.ടി.ഇ 10 ദിവസത്തെ സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ തീർത്ത ചിത്രമതിൽ സ്കൂളിന് സമർപ്പിച്ചു. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം പ്രശസ്ത ശില്പിയും, ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി നിർവഹിച്ചു. പെരിങ്ങത്തൂർ ഐടിഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹ സമ്പർക്ക സഹവാസക്യാമ്പ് അരങ്ങിൻ്റെ ഭാഗമായാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 ഓളം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്.

ബഷീർ ചിത്രകൂടം, സുശാന്ത് കൊല്ലറക്കൽ, മോഹന സുബ്രഹ്മണി, പി.മനോജ്, കിഷോർ കുമാർ, ഫ്രഡറിക്ക് ബറീദ്, ഷൈജു , രാജേഷ് കൂരാറ എന്നീ ചിത്രകലാ അധ്യാപകരും, പെരിങ്ങത്തൂർ ഐ.ടി.ഇയിലെ അധ്യാപക വിദ്യാർത്ഥികളും ചിത്രമതിൽ നിർമ്മാണത്തിൽ പങ്കാളികളായി. 2 ദിവസമെടുത്താണ് ചിത്രമതിൽ പൂർത്തിയായത്. ക്യാമ്പിൻ്റെ സമാപന സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു.

അരങ്ങ് സഹവാസ ക്യാമ്പിൻ്റെ സ്വാഗത സംഘം ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. നാടക - സിനിമാ താരം രാജേന്ദ്രൻ തായാട്ട്, ചിത്രകാരൻ കെ.എം ശിവകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, ടി.പി പ്രേമനാഥൻ, എ ലഷ്മണൻ, അനിരുദ്ധൻ എട്ടുവീട്ടിൽ, ജ്യോതി ബാബു, നസീർ ഇടവലത്ത്, പ്രിൻസിപ്പൽ സി.മീര, പ്രധാനധ്യാപകൻ കെ.പി ജയരാജൻ, കെ.ജയരാജൻ എന്നിവർ സംസാരിച്ചു. ഐ ടി ഇ പ്രിൻസിപ്പൽ കെ.ഹസ്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പവിത്രൻ' നന്ദിയും പറഞ്ഞു. ചിത്രകലാധ്യാപകരെയും, പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്തിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113956/peringathur-ite-sahavasa-camp-held-at-chotavur-higher-secondary-school-was-a-new-experienceartist-r-vatsan-koorma-kalleri-dedicated-the-mural-to-the-school)