---
title: "കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു"
english_title: "Near Kannapuram, a radio exploded and a house caught fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113797/near-kannapuram-a-radio-exploded-and-a-house-caught-fire"
published_at: "2023-05-10T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b45bf07b8e_download_(3).jpg"
keywords: []
---

# കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

> **Lead Summary:** കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽ ചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എലിയന്‍ രാജേഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടൻതന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽ ചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എലിയന്‍ രാജേഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടൻതന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113797/near-kannapuram-a-radio-exploded-and-a-house-caught-fire)