---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ  കമ്പാർട്ട്മെൻ്റ് മാറി കയറിയ  യുവതി ഇറങ്ങാനുള്ള ശ്രമത്തിനിടെ  ഫ്ലാറ്റ്ഫോമിൽ വീണു ;  ഇടതുകാലറ്റു"
english_title: "At Thalassery railway station, a young woman who got into a different compartment fell on the platform while trying to get off;left foot"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113738/at-thalassery-railway-station-a-young-woman-who-got-into-a-different-compartment-fell-on-the-platform-while-trying-to-get-offleft-foot"
published_at: "2023-05-10T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b13a20c84c_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ  കമ്പാർട്ട്മെൻ്റ് മാറി കയറിയ  യുവതി ഇറങ്ങാനുള്ള ശ്രമത്തിനിടെ  ഫ്ലാറ്റ്ഫോമിൽ വീണു ;  ഇടതുകാലറ്റു

> **Lead Summary:** തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15 നാണ് അപകടം നടന്നത്. തിരുവനന്തപുരം - ലോകമാന്യതിലക് ട്രെയിനിൽ തിരൂരേക്ക് യാത്ര ചെയ്യാനെത്തിയ പയ്യാവൂർ സ്വദേശിനി കരിപ്ലാക്കൽ മിനി ജോസഫാണ് അപകടത്തിൽ പെട്ടത്. എ.സി കമ്പാർട്ട്മെൻ്റിൽ കയറിയ യുവതി മാറി കയറാനുള്ള ശ്രമത്തിനിടെ ഇറങ്ങുമ്പോഴായിരുന്നു അപകടം.

## Article Content

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ 7.15 നാണ് അപകടം നടന്നത്. തിരുവനന്തപുരം - ലോകമാന്യതിലക് ട്രെയിനിൽ തിരൂരേക്ക് യാത്ര ചെയ്യാനെത്തിയ പയ്യാവൂർ സ്വദേശിനി കരിപ്ലാക്കൽ മിനി ജോസഫാണ് അപകടത്തിൽ പെട്ടത്. എ.സി കമ്പാർട്ട്മെൻ്റിൽ കയറിയ യുവതി മാറി കയറാനുള്ള ശ്രമത്തിനിടെ ഇറങ്ങുമ്പോഴായിരുന്നു അപകടം.

പാളത്തിൽ കമിഴ്ന്ന് കിടന്നതിനാൽ മറ്റു ശരീരഭാഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാൽപ്പത്തി അറ്റിരുന്നു. ഉടൻ ആർ പി എഫും, നാട്ടുകാരും ചേർന്ന് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രെയിൻ പത്ത് മിനുട്ട് വൈകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113738/at-thalassery-railway-station-a-young-woman-who-got-into-a-different-compartment-fell-on-the-platform-while-trying-to-get-offleft-foot)