---
title: "കോഴിക്കോട് വാഹനാപകടം ; കെ.മുരളീധരൻ എം പിയുടെ കാർ ഡ്രൈവറും, രണ്ടു വയസുള്ള മകനും മരിച്ചു, 6 പേർക്ക് പരിക്ക്."
english_title: "Kozhikode car accident;K.Muralidharan MP's car driver and two year old son died, 6 people were injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113731/kozhikode-car-accidentkmuralidharan-mps-car-driver-and-two-year-old-son-died-6-people-were-injured"
published_at: "2023-05-10T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b103e1b5db_85fd3a4e-d272-4e27-aabc-9741e5fd2539.jpg"
keywords: []
---

# കോഴിക്കോട് വാഹനാപകടം ; കെ.മുരളീധരൻ എം പിയുടെ കാർ ഡ്രൈവറും, രണ്ടു വയസുള്ള മകനും മരിച്ചു, 6 പേർക്ക് പരിക്ക്.

> **Lead Summary:** കോഴിക്കോട് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവും മകനും മരിച്ചു. ചുങ്കം പണിക്കർതൊടി എസ്.പി. അതുൽ , രണ്ടു വയസ്സുള്ള മകൻ അൻവിക് എന്നിവരാണ് മരിച്ചത്. അർധരാത്രി 12.30ഓടെയായിരുന്നു അപകടം. കെ. മുരളീധരൻ എം.പിയുടെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കോഴിക്കോട് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവും മകനും മരിച്ചു. ചുങ്കം പണിക്കർതൊടി എസ്.പി. അതുൽ , രണ്ടു വയസ്സുള്ള മകൻ അൻവിക് എന്നിവരാണ് മരിച്ചത്. അർധരാത്രി 12.30ഓടെയായിരുന്നു അപകടം. കെ. മുരളീധരൻ എം.പിയുടെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ യാത്രികരായ നാലു പേർക്കും പരിക്കുണ്ട്. കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നുകാർ. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113731/kozhikode-car-accidentkmuralidharan-mps-car-driver-and-two-year-old-son-died-6-people-were-injured)