---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്ത് പെരിങ്ങത്തൂർ ഐ.ടി.ഇ ; കൈമാറ്റം നാളെ"
english_title: "Mural at Champat Chotavoor Higher Secondary School Thirth Peringathur ITE;Transfer tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113690/mural-at-champat-chotavoor-higher-secondary-school-thirth-peringathur-itetransfer-tomorrow"
published_at: "2023-05-09T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a769b10eaa_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്ത് പെരിങ്ങത്തൂർ ഐ.ടി.ഇ ; കൈമാറ്റം നാളെ

> **Lead Summary:** 10 ദിവസത്തെ സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ടാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം നാളെ നടക്കും. 10 ഓളം ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ തീർത്തത്. പെരിങ്ങത്തൂർ ഐടിഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹ സമ്പർക്ക സഹവാസക്യാമ്പ് അരങ്ങിൻ്റെ ഭാഗമായാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്.

## Article Content

10 ദിവസത്തെ സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ടാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്. നിറക്കൂട്ട് എന്ന് പേരിട്ട ചിത്രമതിൽ കൈമാറ്റം നാളെ നടക്കും. 10 ഓളം ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ തീർത്തത്. പെരിങ്ങത്തൂർ ഐടിഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹ സമ്പർക്ക സഹവാസക്യാമ്പ് അരങ്ങിൻ്റെ ഭാഗമായാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ ചിത്രമതിൽ തീർത്തത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 ഓളം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയത്. ബഷീർ ചിത്രകൂടം, സുശാന്ത് കൊല്ലറക്കൽ, മോഹന സുബ്രഹ്മണി, പി.മനോജ്, കിഷോർ കുമാർ, ഫ്രഡറിക്ക് ബറീദ്, ഷൈജു എന്നീ ചിത്രകലാ അധ്യാപകരും, പെരിങ്ങത്തൂർ ഐ.ടി.ഇയിലെ അധ്യാപക വിദ്യാർത്ഥികളും ചിത്രമതിൽ നിർമ്മാണത്തിൽ പങ്കാളികളായി. 2 ദിവസമെടുത്താണ് ചിത്രമതിൽ പൂർത്തിയായത്. അധ്യാപക വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പ്രാധാന്യം മനസിലാക്കാനാണ് നിറക്കൂട്ട് എന്ന പേരിൽ ചിത്രമതിൽ ഒരുക്കിയതെന്ന് ഐ.ടി.ഇ പ്രിൻസിപ്പൽ കെ.ഹസൻ പറഞ്ഞു.

അരങ്ങ് സഹവാസ ക്യാമ്പിൻ്റെ സ്വാഗത സംഘം ചെയർമാൻ കെ.കെ മണിലാൽ, ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്ത്, സ്കൂൾ മാനേജർ എ. കലേഷ്, സി. ജലേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് സമാപന ദിവസമായ ബുധനാഴ്ച ഉച്ചക്ക് 2.30 ന് ചിത്രമതിൽ പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ വത്സൻ കൂർമ്മ കൊല്ലേരി സ്കൂളിന് സമർപ്പിക്കും. പാനൂർ നഗരസഭാ ചെയർപേഴ്സൻ വി. നാസർ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിനെത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113690/mural-at-champat-chotavoor-higher-secondary-school-thirth-peringathur-itetransfer-tomorrow)