---
title: "ഉറക്കത്തിനിടെ ടെറസിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തലശേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു ;  ടെറസിൽ ഉറങ്ങാൻ കിടന്നത് അത്യുഷ്ണം കാരണം"
english_title: "A native of Thalassery fell from the terrace while sleeping and died while being treated.I slept on the terrace because of the extreme heat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113628/a-native-of-thalassery-fell-from-the-terrace-while-sleeping-and-died-while-being-treatedi-slept-on-the-terrace-because-of-the-extreme-heat"
published_at: "2023-05-09T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a2ff295f9e_Untitled-1_copy.jpg"
keywords: []
---

# ഉറക്കത്തിനിടെ ടെറസിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തലശേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു ;  ടെറസിൽ ഉറങ്ങാൻ കിടന്നത് അത്യുഷ്ണം കാരണം

> **Lead Summary:** തലശേരി : ഉറക്കത്തിനിടെ ടെറസിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തലശേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു . ടെറസിൽ ഉറങ്ങാൻ കിടന്നത് അത്യുഷ്ണം കാരണം നിട്ടൂർ കുന്നോത്തെ വലകുന്നത്ത് വീട്ടിൽ പി. അനിൽ കുമാറാണ് മരിച്ചത്. 50 വയസായിരുന്നു. അത്യുഷ്ണം സഹിക്കാനാവാതെ വീടിൻ്റെ ടെറസിൽ ഉറങ്ങാൻ കിടന്ന അനിൽകുമാർ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു അപകടമുണ്ടായത്. ചൂട് സഹിക്കാനാവാതെ രാത്രി അനിൽ വീട്ടിൻ്റെ ടെറസിൽ കയറി കിടക്കുകയായിരുന്നു. രാത്രി വീടിന് മുകളിൽ നിന്നും മുറ്റത്തേക്ക് വീഴുകയായിരുന്നു.

## Article Content

തലശേരി : ഉറക്കത്തിനിടെ ടെറസിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തലശേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു . ടെറസിൽ ഉറങ്ങാൻ കിടന്നത് അത്യുഷ്ണം കാരണം നിട്ടൂർ കുന്നോത്തെ വലകുന്നത്ത് വീട്ടിൽ പി. അനിൽ കുമാറാണ് മരിച്ചത്. 50 വയസായിരുന്നു. അത്യുഷ്ണം സഹിക്കാനാവാതെ വീടിൻ്റെ ടെറസിൽ ഉറങ്ങാൻ കിടന്ന അനിൽകുമാർ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു അപകടമുണ്ടായത്. ചൂട് സഹിക്കാനാവാതെ രാത്രി അനിൽ വീട്ടിൻ്റെ ടെറസിൽ കയറി കിടക്കുകയായിരുന്നു. രാത്രി വീടിന് മുകളിൽ നിന്നും മുറ്റത്തേക്ക് വീഴുകയായിരുന്നു.

രാവിലെയാണ് വീട്ടുകാർ സംഭവമറിയുന്നത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ല് തകരുകയും, തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കിയിരുന്നെങ്കിലും, അരയ്ക് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിൽ അനിലിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ശരിരം തളർന്ന്, ബോധമറ്റ നിലയിൽ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. എം.പി. സീബയാണ് ഭാര്യ. ജിഷ്ണു, നിവേദ് എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113628/a-native-of-thalassery-fell-from-the-terrace-while-sleeping-and-died-while-being-treatedi-slept-on-the-terrace-because-of-the-extreme-heat)