---
title: "എസ്എസ്എൽസി ഫലം മെയ് 20 ന് ; ഹയർ സെക്കൻ്ററി 25ന്"
english_title: "SSLC Result on May 20;Higher Secondary on 25"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113615/sslc-result-on-may-20higher-secondary-on-25"
published_at: "2023-05-09T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a21e595045_Untitled-1_copy.jpg"
keywords: []
---

# എസ്എസ്എൽസി ഫലം മെയ് 20 ന് ; ഹയർ സെക്കൻ്ററി 25ന്

> **Lead Summary:** സംസ്ഥാനത്ത് ജൂൺ ഒന്നിന് എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും, ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഈ വർഷം പരീക്ഷ എഴുതിയിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് ജൂൺ ഒന്നിന് എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും, ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഈ വർഷം പരീക്ഷ എഴുതിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113615/sslc-result-on-may-20higher-secondary-on-25)