---
title: "മെയ് 18ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ പ്രതിഷേധ മനുഷ്യ ശൃംഖല ; ജലപാതാ വിരുദ്ധ കൺവെൻഷനുകളിൽ വൻ ജനപങ്കാളിത്തം"
english_title: "On May 18, protest human chain from Pannyannoor to Pannoor;  Mass participation in anti-watercourse conventions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113527/on-may-18-protest-human-chain-from-pannyannoor-to-pannoor-mass-participation-in-anti-watercourse-conventions"
published_at: "2023-05-09T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459dc47dee4c_rtrt.jpg"
keywords: []
---

# മെയ് 18ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ പ്രതിഷേധ മനുഷ്യ ശൃംഖല ; ജലപാതാ വിരുദ്ധ കൺവെൻഷനുകളിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** പാനൂർ: കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ് 18ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ തീർക്കുന്ന പ്രതിഷേധമനുഷ്യ ശൃംഖലയുടെ പ്രചരണാർത്ഥം ജനകീയ കൺവെൻഷനുകൾ സംഘടിപ്പിച്ചു. നല്ല ജന പങ്കാളിത്തത്തോടെയാണ് കൺവെൻഷനുകൾ നടക്കുന്നത്. പന്ന്യന്നൂർ മേഖല ജനകീയ കൺവെൻഷൻ രാജലക്ഷ്മി മാഹി ഉദ്ഘാടനം ചെയ്തു. ഷാജി കൊള്ളുമ്മൽ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പാനൂർ: കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ് 18ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ തീർക്കുന്ന പ്രതിഷേധമനുഷ്യ ശൃംഖലയുടെ പ്രചരണാർത്ഥം ജനകീയ കൺവെൻഷനുകൾ സംഘടിപ്പിച്ചു. നല്ല ജന പങ്കാളിത്തത്തോടെയാണ് കൺവെൻഷനുകൾ നടക്കുന്നത്. പന്ന്യന്നൂർ മേഖല ജനകീയ കൺവെൻഷൻ രാജലക്ഷ്മി മാഹി ഉദ്ഘാടനം ചെയ്തു. ഷാജി കൊള്ളുമ്മൽ മുഖ്യ പ്രഭാഷണം നടത്തി.

ചന്ത്രോത്ത് യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു ഇ. മനീഷ്, ദിനേശന്‍ പച്ചാൾ, സന്തോഷ് ഒടക്കാത്ത്, എൻ പി മുകുന്ദൻ, കെ സദാശിവൻ, കെ പി ശശീന്ദ്രൻ, കെ പി പ്രഭാകരൻ, സി ബാബു എന്നിവർ സംസാരിച്ചു. കാടാങ്കുനിയിൽ നടന്ന ജനകീയ കൺവെൻഷൻപാനൂർ നഗരസഭ വൈസ് ചെയർപേഴ്സണൽ പ്രീത അശോക് ഉദ്ഘാടനം ചെയ്തു. മുത്തോടത്ത് വിനോദ് അധ്യക്ഷത വഹിച്ചു. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ ഇ മനീഷ്, ടി രാജശേഖരൻ, വി പി പ്രേമകൃഷ്ണൻ, രാജീവ് ശ്രീപദം, സി പി രാജീവൻ, പി കെ മുസ്തഫ, പാനൂർ നഗരസഭ കൗൺസിലർമാരായ എം രത്നാകരൻ, പി കെ ഷിബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113527/on-may-18-protest-human-chain-from-pannyannoor-to-pannoor-mass-participation-in-anti-watercourse-conventions)