---
title: "ജലപാത ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ രാജൻ കോരമ്പത്ത് ; അരയാക്കൂലിൽ ജലപാതാ വിരുദ്ധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു."
english_title: "Environmental activist Rajan Korambath says that it is pure fraud that the flood victims will get adequate compensation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113287/environmental-activist-rajan-korambath-says-that-it-is-pure-fraud-that-the-flood-victims-will-get-adequate-compensation"
published_at: "2023-05-08T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458764e9a37c_pht.jpg"
keywords: []
---

# ജലപാത ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്നത് ശുദ്ധ തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ രാജൻ കോരമ്പത്ത് ; അരയാക്കൂലിൽ ജലപാതാ വിരുദ്ധ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ : ജലപാത വിരുദ്ധ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭൂമിക്ക് നിശ്ചയിച്ച തുകയും, അതിൻ്റെ കൂടെ ഒരു ലക്ഷം രൂപയുമാണ് ഇരകൾക്ക് ലഭിക്കുക.

## Article Content

പാനൂർ : ജലപാത വിരുദ്ധ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭൂമിക്ക് നിശ്ചയിച്ച തുകയും, അതിൻ്റെ കൂടെ ഒരു ലക്ഷം രൂപയുമാണ് ഇരകൾക്ക് ലഭിക്കുക.

പദ്ധതി വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം സ്ഥലം ഏറ്റെടുക്കുന്നതുവരെ കണക്കാക്കി 12 ശതമാനം പലിശയും നൽകും. ഇതാണ് ആകെ ലഭിക്കുന്ന നഷ്ട പരിഹാരമെന്നും രാജൻ കോരമ്പത്ത് പറഞ്ഞു. കെ.പി ശശീന്ദ്രൻ അധ്യക്ഷനായി. ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത്, എൻ പി മുകുന്ദൻ എന്നിവർ സംസാരിച്ചു. ഇ. ശ്രീനിവാസൻ സ്വാഗതവും, സി.എം മഹേഷ് നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113287/environmental-activist-rajan-korambath-says-that-it-is-pure-fraud-that-the-flood-victims-will-get-adequate-compensation)