---
title: "കണ്ണീർക്കയത്തിൽ കേരളം, താനൂർ ബോട്ടപകടത്തിൽ  മരണസംഖ്യ 16 ആയി ;  നാളത്തെ സർക്കാർ പരിപാടികളെല്ലാം മാറ്റിവച്ചു, ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം...."
english_title: "Kerala in tears, death toll rises to 16 in Tanur boat accident;All government programs for tomorrow have been postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113244/kerala-in-tears-death-toll-rises-to-16-in-tanur-boat-accidentall-government-programs-for-tomorrow-have-been-postponed"
published_at: "2023-05-07T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457e58adcab1_Untitled-3_copy.jpg"
keywords: []
---

# കണ്ണീർക്കയത്തിൽ കേരളം, താനൂർ ബോട്ടപകടത്തിൽ  മരണസംഖ്യ 16 ആയി ;  നാളത്തെ സർക്കാർ പരിപാടികളെല്ലാം മാറ്റിവച്ചു, ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം....

> **Lead Summary:** മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ താനൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രി നാളെയെത്തും. ദു:ഖ സൂചകമായി നാളെ സംസ്ഥാനത്തെ സർക്കാർ പരിപാടികളെല്ലാം മാറ്റിവച്ചു. രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.

## Article Content

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ താനൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രി നാളെയെത്തും. ദു:ഖ സൂചകമായി നാളെ സംസ്ഥാനത്തെ സർക്കാർ പരിപാടികളെല്ലാം മാറ്റിവച്ചു. രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.

താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 16 മരണം സ്ഥിരീകരിച്ചു. 12 പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇരുനിലയുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു.മരിച്ച 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രികളിൽ പൂർണ സജ്ജീകരണമൊരുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. ബോട്ടിൽ കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതായി വീഡിയോയിൽ വ്യക്തമാണ്. ഈ വീഡിയൊ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113244/kerala-in-tears-death-toll-rises-to-16-in-tanur-boat-accidentall-government-programs-for-tomorrow-have-been-postponed)