---
title: "സർക്കാരിനെ പ്രതിരോധത്തിലാക്കി ജലപാതാ സമരം ഊർജിതമാക്കി സംയുക്ത സമര സമിതി ; 18 ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ  പ്രതിഷേധ മനുഷ്യശൃംഖല "
english_title: "The joint strike committee intensified the water road strike by defending the government"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113195/the-joint-strike-committee-intensified-the-water-road-strike-by-defending-the-government"
published_at: "2023-05-07T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64578b983fe49_download_(8).jpg"
keywords: []
---

# സർക്കാരിനെ പ്രതിരോധത്തിലാക്കി ജലപാതാ സമരം ഊർജിതമാക്കി സംയുക്ത സമര സമിതി ; 18 ന് പന്ന്യന്നൂർ മുതൽ പാനൂർ വരെ  പ്രതിഷേധ മനുഷ്യശൃംഖല 

> **Lead Summary:** പാനൂർ: കണ്ണൂർ ജില്ലയിൽ നിർമ്മിക്കുന്ന കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യം ശക്തമാക്കി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി. വില്ലേജ് ഓഫീസ് മാർച്ച്, അഗ്നിജ്വാല, സബ്ബ് കലക്ടർ ഓഫീസ് മാർച്ച് എന്നിവക്ക് ശേഷം പ്രതിരോധ മനുഷ്യ ശൃംഖല തീർക്കാനാണ് പാനൂർ മേഖലാ കമ്മിറ്റിയുടെ തീരുമാനം. പ്രതിഷേധങ്ങളിലെല്ലാം ജാതി മത രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകളാണ് അണി ചേർന്നത്.

## Article Content

പാനൂർ: കണ്ണൂർ ജില്ലയിൽ നിർമ്മിക്കുന്ന കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യം ശക്തമാക്കി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി. വില്ലേജ് ഓഫീസ് മാർച്ച്, അഗ്നിജ്വാല, സബ്ബ് കലക്ടർ ഓഫീസ് മാർച്ച് എന്നിവക്ക് ശേഷം പ്രതിരോധ മനുഷ്യ ശൃംഖല തീർക്കാനാണ് പാനൂർ മേഖലാ കമ്മിറ്റിയുടെ തീരുമാനം. പ്രതിഷേധങ്ങളിലെല്ലാം ജാതി മത രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകളാണ് അണി ചേർന്നത്.

18ന് വൈകുന്നേരം 5:00 മണിക്ക് പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും തുടക്കം കുറിക്കുന്ന പ്രതിഷേധമനുഷ്യ ശൃംഖല പാനൂർ മുൻസിപ്പാലിറ്റിക്ക് മുൻവശത്ത് അവസാനിക്കും. സി പി എം - കോൺഗ്രസ് - ബിജെപി - സി പി ഐ - ജനതാദൾ - മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികൾ മനുഷ്യശൃംഖലയിൽ അണിചേരും. യോഗത്തിൽ മേഖലാ ചെയർമാൻദിനേശൻ പച്ചോൾ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഇ. മനീഷ്, മേഖലാ കൺവീനർ സന്തോഷ് ഒടക്കാത്ത് മേഖലാ ട്രഷറർ കെ പി പ്രഭാകരൻ, മേഖലാ കോഡിനേറ്റർ എൻ പി മുകുന്ദൻ, കെ.പി ബാബു മാസ്റ്റർ, വി. സദാശിവൻ, കെ. നിസാർ, ഇ. കെ സുഗതൻ, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113195/the-joint-strike-committee-intensified-the-water-road-strike-by-defending-the-government)