---
title: "നീറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും ;  1.30 ന്  ശേഷം ഹാളില്‍ പ്രവേശിപ്പിക്കില്ല"
english_title: "NEET exam will start today at 2 pm;No admission in the hall after 1.30 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113135/neet-exam-will-start-today-at-2-pmno-admission-in-the-hall-after-130-pm"
published_at: "2023-05-07T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64574efc5cea7_Untitled-1_copy.jpg"
keywords: []
---

# നീറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും ;  1.30 ന്  ശേഷം ഹാളില്‍ പ്രവേശിപ്പിക്കില്ല

> **Lead Summary:** മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്.ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. സംസ്ഥാനത്തുനിന്ന് 1.28 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്.

## Article Content

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്.ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. സംസ്ഥാനത്തുനിന്ന് 1.28 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച്‌ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂര്‍, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കും. പരീക്ഷാകേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും അഡ്മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ. സുതാര്യമായ വാട്ടര്‍ ബോട്ടില്‍, മാസ്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തില്‍നിന്ന്‌ നല്‍കുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും ഹാളില്‍ പ്രവേശിപ്പിക്കില്ല.

1.15 മുതല്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാം. 1.30 മുതല്‍ 1.45 വരെ പരീക്ഷയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും അഡ്മിറ്റ് കാര്‍ഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂര്‍ 20 മിനിറ്റ് കഴിഞ്ഞേ ഹാള്‍ വിട്ടുപോകാന്‍ അനുവദിക്കൂ.‌‍ ഇന്‍സ്ട്രുമെന്‍റ് ബോക്സ്, പെന്‍സില്‍ ബോക്സ്, പേപ്പര്‍ തുണ്ടുകള്‍, ഹാന്‍ഡ് ബാഗ് മുതലായവയൊന്നും പരീക്ഷാഹാളിലേക്ക് കൊണ്ടുപോകരുത്. ആഹാരപദാര്‍ഥങ്ങള്‍, വാട്ടര്‍ ബോട്ടില്‍, മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, കാല്‍ക്കുലേറ്ററുള്ള ഇലക്‌ട്രോണിക് തുടങ്ങിയവയും പ്രവേശിപ്പിക്കില്ല.

വാട്ടര്‍ ബോട്ടില്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാര്‍ഡിന്റെ 5-ാം പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂസ് ധരിച്ച പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ പാടില്ല. സ്ലിപ്പര്‍, താഴ്ന്ന ഹീലുള്ള സാന്‍ഡല്‍സ് എന്നിവ ഉപയോഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേര്‍ത്ത വസ്ത്രങ്ങളും അനുവദിക്കില്ല. വിശ്വാസകാരണങ്ങളാല്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ പരിശോധനയ്ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂര്‍മുമ്പ് എത്തണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113135/neet-exam-will-start-today-at-2-pmno-admission-in-the-hall-after-130-pm)