---
title: "മാലിന്യ സംസ്കരണത്തിലെ  അലംഭാവത്തിൽ പരാതിയുമായി  പൊതുജനം  ; മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സംഘാടകർക്ക് 30,000 രൂപയോളം  പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെൻറ്"
english_title: "The public complained about laxity in waste management;District enforcement fines Rs 30,000 on Muzhapilangad beach fest organizers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113082/the-public-complained-about-laxity-in-waste-managementdistrict-enforcement-fines-rs-30000-on-muzhapilangad-beach-fest-organizers"
published_at: "2023-05-07T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572aa435d29_Untitled-1_copy.jpg"
keywords: []
---

# മാലിന്യ സംസ്കരണത്തിലെ  അലംഭാവത്തിൽ പരാതിയുമായി  പൊതുജനം  ; മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സംഘാടകർക്ക് 30,000 രൂപയോളം  പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെൻറ്

> **Lead Summary:** തലശ്ശേരി : മേള നഗരിയിലെ മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സംഘാടക സമിതിക്ക് പിഴ ചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള ഇ - മെയിൽ വിലാസത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തി ലാണ് സ്ക്വാഡ് പരിശോധന യ്ക്കെത്തിയത്. ടീസ്റ്റാൾ ഉൾപെടെ പ്രവർത്തിക്കുന്ന മേള നഗരിയിലെ മാലിന്യസംസ്കര ണത്തിനായി ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.

## Article Content

തലശ്ശേരി : മേള നഗരിയിലെ മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സംഘാടക സമിതിക്ക് പിഴ ചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള ഇ - മെയിൽ വിലാസത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തി ലാണ് സ്ക്വാഡ് പരിശോധന യ്ക്കെത്തിയത്. ടീസ്റ്റാൾ ഉൾപെടെ പ്രവർത്തിക്കുന്ന മേള നഗരിയിലെ മാലിന്യസംസ്കര ണത്തിനായി ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.

ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കാതെ ഇതുവരെയു ള്ളവ ഒരുമിച്ച് ചേർത്ത് നിരോധിത പ്ലാസ്റ്റിക് ഗാർബേ ജ് ബാഗിൽ ബീച്ചിൽ കെട്ടി വച്ചിരിക്കുകയായിരുന്നു. അതു സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം സ്ക്വാഡിന് മുൻപാകെ നൽകാൻ ബന്ധപ്പെട്ടവർക്കായില്ല. ഡിസ്പോസിബിൾ കപ്പുകൾ, കുടിവെള്ള കുപ്പികൾ, സ്നാക്സ് കവറുകൾ എന്നിവ വ്യാപകമായി വലിച്ചെറിയപ്പെട്ട രീതിയിലും കാണപ്പെട്ടു. ഡിസ്പോസിബിൾ കപ്പുകൾ, പ്ലാസ്റ്റിക്ക് തുടങ്ങി യവ മേളനഗരിയിൽ കൂട്ടിയിട്ട് കത്തിക്കുന്നതും സ്ക്വാഡിന്റെ ശ്രദ്ധയിൽപെട്ടു.

മാലിന്യം വലിച്ചെറിയൽ, തരം തിരിക്കാതെ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യൽ, പ്ലാസ്റ്റിക്ക് ഉൾപെടെ മാലിന്യം പൊതുസ്ഥലത്ത് കത്തിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനാൽ പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ ചട്ട ങ്ങൾ പ്രകാരം 30,000 രൂപയിൽ കുറയാത്ത ഫൈൻ ചുമത്തി നടപടി സ്വീകരിക്കാ നാണ് മാലിന്യ സംസ്കരണ നിയമലംഘനങ്ങൾ കണ്ടെ ത്താനുള്ള ജില്ലാ സ്ക്വാഡ് മുഴപ്പിലങ്ങാട് പഞ്ചായത്തിന് നിർദേശം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113082/the-public-complained-about-laxity-in-waste-managementdistrict-enforcement-fines-rs-30000-on-muzhapilangad-beach-fest-organizers)