---
title: "ജീവിതത്തിൽ  മദ്യപിക്കാത്ത യുവാവും, പിതാവും ബ്രീത്ത് അനലൈസറിൽ  ഊതിയപ്പോൾ ബീപ് , പുലിവാല് പിടിച്ച് പൊലീസ്"
english_title: "When the young man and his father, who never drank in his life, blew into the breathalyzer, the police held the tiger's tail and beeped."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113022/when-the-young-man-and-his-father-who-never-drank-in-his-life-blew-into-the-breathalyzer-the-police-held-the-tigers-tail-and-beeped"
published_at: "2023-05-06T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64567b9052c88_Untitled-1_copy.jpg"
keywords: []
---

# ജീവിതത്തിൽ  മദ്യപിക്കാത്ത യുവാവും, പിതാവും ബ്രീത്ത് അനലൈസറിൽ  ഊതിയപ്പോൾ ബീപ് , പുലിവാല് പിടിച്ച് പൊലീസ്

> **Lead Summary:** മദ്യപിക്കാത്ത യുവാവിനെക്കൊണ്ട് പൊലീസ് ബ്രെത്ത് അനലൈസറിൽ ഊതിച്ചപ്പോൾ ബീപ് ശബ്ദം കേട്ടതോടെ കേസ് എടുക്കുമെന്ന് പൊലീസ് ഭീഷണി. എന്നാൽ താൻ മദ്യപിക്കുന്ന ആളല്ലെന്നും വൈദ്യപരിശോധന നടത്തണമെന്നും യുവാവ് ശഠിച്ചു. പൊലീസ് പിടിച്ച വിവരം അറിഞ്ഞെത്തിയ യുവാവിന്റെ പിതാവിനെക്കൊണ്ട് ഊതിച്ചപ്പോഴും ബീപ് ശബ്ദം കേട്ടതോടെ പൊലീസ് അങ്കലാപ്പിലായി.

## Article Content

മദ്യപിക്കാത്ത യുവാവിനെക്കൊണ്ട് പൊലീസ് ബ്രെത്ത് അനലൈസറിൽ ഊതിച്ചപ്പോൾ ബീപ് ശബ്ദം കേട്ടതോടെ കേസ് എടുക്കുമെന്ന് പൊലീസ് ഭീഷണി. എന്നാൽ താൻ മദ്യപിക്കുന്ന ആളല്ലെന്നും വൈദ്യപരിശോധന നടത്തണമെന്നും യുവാവ് ശഠിച്ചു. പൊലീസ് പിടിച്ച വിവരം അറിഞ്ഞെത്തിയ യുവാവിന്റെ പിതാവിനെക്കൊണ്ട് ഊതിച്ചപ്പോഴും ബീപ് ശബ്ദം കേട്ടതോടെ പൊലീസ് അങ്കലാപ്പിലായി.

തങ്ങളെ വൈദ്യപരിശോധന നടത്തി നടപടിയെടുക്കാൻ അച്ഛനും, മകനും ആവശ്യപ്പെട്ടതോടെ 500 രൂപ പെറ്റി അടച്ച് പൊയ്ക്കൊള്ളാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തങ്ങൾ തയാറല്ലെന്ന് ഇവർ ശഠിച്ചതോടെ വിലാസം എഴുതിവാങ്ങി വിട്ടയച്ച് പൊലീസ് തപ്പുകയായിരുന്നു. ഇനി തങ്ങളെ കാത്തിരിക്കുന്ന ശിക്ഷാ നടപടി ഭയന്നിരിക്കുകയാണ് കുടുംബം. കോലാനി സ്റ്റേഷൻ പരിധിയിലാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113022/when-the-young-man-and-his-father-who-never-drank-in-his-life-blew-into-the-breathalyzer-the-police-held-the-tigers-tail-and-beeped)