---
title: "കൃത്രിമ ജലപാതാ വിഷയം എന്തു കൊണ്ടാണ് ഗ്രാമസഭകളിൽ ചർച്ച ചെയ്യാത്തതെന്ന്  കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര  സമിതി ജില്ലാ ചെയർമാൻ ഇ.മനീഷ്."
english_title: "E. Manish, district chairman of the joint strike committee for the defense of artificial waterways, asked why the issue of artificial waterways was not discussed in the gram sabhas."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112989/e-manish-district-chairman-of-the-joint-strike-committee-for-the-defense-of-artificial-waterways-asked-why-the-issue-of-artificial-waterways-was-not-discussed-in-the-gram-sabhas"
published_at: "2023-05-06T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645662a501f1c_Untitled-1_copy.jpg"
keywords: []
---

# കൃത്രിമ ജലപാതാ വിഷയം എന്തു കൊണ്ടാണ് ഗ്രാമസഭകളിൽ ചർച്ച ചെയ്യാത്തതെന്ന്  കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര  സമിതി ജില്ലാ ചെയർമാൻ ഇ.മനീഷ്.

> **Lead Summary:** പാനൂർ ;പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചമ്പാട് മാക്കുനിയിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനകീയ സർക്കാറാണിതെന്നാണ് അവകാശപ്പെടുന്നത്. ആ സർക്കാറിനെന്തു കൊണ്ടാണ് ജലപാത വിഷയം ഗ്രാമസഭകളിൽ ചർച്ച ചെയ്യാൻ സാധിക്കാത്തത്.

## Article Content

പാനൂർ ;പ്രതിരോധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചമ്പാട് മാക്കുനിയിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനകീയ സർക്കാറാണിതെന്നാണ് അവകാശപ്പെടുന്നത്. ആ സർക്കാറിനെന്തു കൊണ്ടാണ് ജലപാത വിഷയം ഗ്രാമസഭകളിൽ ചർച്ച ചെയ്യാൻ സാധിക്കാത്തത്.

ഏതോ ഗൂഡ ശക്തികൾക്ക് വഴിപ്പെട്ടാണ് സർക്കാർ ജലപാതയുമായി മുന്നോട്ടു പോകുന്നതെന്നും ഇ. മനീഷ് കുറ്റപ്പെടുത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്തു. എൻ ഉണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത്, സിഗേഷ് മാക്കുനി, കെ കെ ദിലീപ് കുമാർ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112989/e-manish-district-chairman-of-the-joint-strike-committee-for-the-defense-of-artificial-waterways-asked-why-the-issue-of-artificial-waterways-was-not-discussed-in-the-gram-sabhas)