---
title: "പന്ന്യന്നൂർ ഇനി  വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ; പ്രഖ്യാപനം  തിങ്കളാഴ്ച സ്പീക്കർ അഡ്വ എ.എൻ ഷംസീർ  നിർവഹിക്കും."
english_title: "Pannyannur is now a dumping-free panchayat;The announcement will be made by Speaker Adv AN Shamsir on Monday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112982/pannyannur-is-now-a-dumping-free-panchayatthe-announcement-will-be-made-by-speaker-adv-an-shamsir-on-monday"
published_at: "2023-05-06T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64564a2303e09_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഇനി  വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ; പ്രഖ്യാപനം  തിങ്കളാഴ്ച സ്പീക്കർ അഡ്വ എ.എൻ ഷംസീർ  നിർവഹിക്കും.

> **Lead Summary:** പന്ന്യന്നൂർ: വൈകീട്ട് 4ന് അരയാക്കൂലിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമാകുകയെന്ന് പഞ്ചായത്ത് ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് പന്ന്യന്നൂർ വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനും, വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മ സേന ശേഖരിക്കുവാനുമാണ് തീരുമാനം.

## Article Content

പന്ന്യന്നൂർ: വൈകീട്ട് 4ന് അരയാക്കൂലിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമാകുകയെന്ന് പഞ്ചായത്ത് ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് പന്ന്യന്നൂർ വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം വേർതിരിച്ച് സംസ്കരിക്കാനും, വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മ സേന ശേഖരിക്കുവാനുമാണ് തീരുമാനം.

പൊതു ഇടങ്ങളെല്ലാം പൂർണമായി ശുചീകരിച്ച് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രധാന റോഡുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പദ്ധതി തുക വകയിരുത്തിയിട്ടുണ്ട്. 4 മണിക്ക് അരയാക്കൂലിൽ നിന്നും താഴെ ചമ്പാട്ടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഘോഷയാത്ര നടക്കും. തുടർന്ന് അഞ്ച് മണിക്ക് സ്പീക്കർ അഡ്വ. എ എൻ ഷംസീർ വലിച്ചെറിയൽ മുക്ത പഞ്ചായത്തെന്ന പ്രഖ്യാപനം നിർവഹിക്കുമെന്ന് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ പറഞ്ഞു.

ഹരിത കർമ്മ സേനാംഗങ്ങളെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ആദരിക്കും. ആളൊഴിഞ്ഞ പറമ്പുകളിൽ മാലിന്യം തള്ളുന്ന സാഹചര്യത്തിൽ ഉടമകൾക്ക് നോട്ടീസ് നൽകിയതായി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ പറഞ്ഞു. ഉടമകൾ സ്ഥലത്തിലാത്ത സ്ഥലങ്ങളിൽ മാലിന്യം അയൽക്കൂട്ട സമിതികൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വാർഡംഗം കാവിലേരി മോഹനൻ, എട്ടുവീട്ടിൽ അനിരുദ്ധൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112982/pannyannur-is-now-a-dumping-free-panchayatthe-announcement-will-be-made-by-speaker-adv-an-shamsir-on-monday)