---
title: "കോഴിക്കോടു നിന്നും അമ്മയെ കാണാൻ  വീടുവിട്ടിറങ്ങി ട്രെയിനിൽ കയറിയ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  തലശേരിയിലെ ചൈൽഡ് വെൽഫയർ ഓഫീസർ തുണയായി ; രക്ഷിതാക്കൾ തലശേരിയിലെത്തി കുട്ടികളെ ഏറ്റുവാങ്ങി"
english_title: "The child welfare officer of Thalassery helped the differently-abled children who left home and boarded the train from Kozhikode to meet their mother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112962/the-child-welfare-officer-of-thalassery-helped-the-differently-abled-children-who-left-home-and-boarded-the-train-from-kozhikode-to-meet-their-mother"
published_at: "2023-05-06T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64562955f0b80_Untitled-1_copy.jpg"
keywords: []
---

# കോഴിക്കോടു നിന്നും അമ്മയെ കാണാൻ  വീടുവിട്ടിറങ്ങി ട്രെയിനിൽ കയറിയ ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  തലശേരിയിലെ ചൈൽഡ് വെൽഫയർ ഓഫീസർ തുണയായി ; രക്ഷിതാക്കൾ തലശേരിയിലെത്തി കുട്ടികളെ ഏറ്റുവാങ്ങി

> **Lead Summary:** തലശേരി: അമ്മയെ കാണണമെന്ന ചിന്തയിൽ വീടുവിട്ടിറങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ ഓഫീസറുടെ സന്ദർഭോചിതമായ ഇടപെടലിൽ മാതാപിതാക്കൾ ക്ക് തിരികെ ലഭിച്ചു. കോഴിക്കോട്ടെ വീട്ടിൽ നിന്നും ട്രെയിനിൽ തലശ്ശേരി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന ചൈൽഡ് വെൽഫെയർ ഇൻസ്പക്ടർ ഒ.കെ. മുഹമ്മദ് അഷ്റഫിന്റെ ശ്രദ്ധയിൽ കുട്ടികൾ പെട്ടതാണ് പുനസ്സാഗമത്തി ന് വഴിയൊരുങ്ങിയത്.

## Article Content

തലശേരി: അമ്മയെ കാണണമെന്ന ചിന്തയിൽ വീടുവിട്ടിറങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ ഓഫീസറുടെ സന്ദർഭോചിതമായ ഇടപെടലിൽ മാതാപിതാക്കൾ ക്ക് തിരികെ ലഭിച്ചു. കോഴിക്കോട്ടെ വീട്ടിൽ നിന്നും ട്രെയിനിൽ തലശ്ശേരി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്ന ചൈൽഡ് വെൽഫെയർ ഇൻസ്പക്ടർ ഒ.കെ. മുഹമ്മദ് അഷ്റഫിന്റെ ശ്രദ്ധയിൽ കുട്ടികൾ പെട്ടതാണ് പുനസ്സാഗമത്തി ന് വഴിയൊരുങ്ങിയത്.

കുട്ടികളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ മുഹമ്മദ് അഷ്റഫ് എവിടേക്കാണ് പോവുന്നതെന്ന് തിരക്കി. അമ്മയെ കാണാനെന്നായിരുന്നു കുട്ടികളുടെ മറുപടി. പരിഭ്രാന്തരായി കാണപ്പെട്ട കുട്ടികൾ കൂടുതൽ ഒന്നും പറയാൻ കൂട്ടാക്കിയില്ല. ഇതിനകം വണ്ടി തലശ്ശേരിയിൽ എത്തിയിരുന്നു. ആർ.പി.എഫിൻ്റെ സഹായത്തോടെ ഇരുവരെയും തലശ്ശേരിയിൽ ഇറക്കി. ഇവിടെ നിന്നും സുരക്ഷിതമായി എരഞ്ഞോളിയിലെ ചിൽഡ്രൻസ് ഹോമിലും എത്തിച്ചു.

പിന്നീട് മിസ്സിംഗ് പേഴ്സൺ കേരള എന്ന ഗ്രൂപ്പിൽ കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും പങ്കിട്ടതോടെ മാതാപിതാക്കളെ കണ്ടെത്താനായി. കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത ശാന്തിനഗർ കോളനിയിലെ മാതാപിതാക്കൾക്ക് വിവരം നൽകി. കുട്ടികളെ കാണാതെ വിഷമിച്ചിരുന്ന അച്ഛനും അമ്മയും ഉടൻ തലശ്ശേരിയിലെത്തി. വെൽഫെയർ ഇൻസ്പക്ടരുടെ സാന്നിദ്ധ്യത്തിൽ കുട്ടികളെ ഏറ്റുവാങ്ങിയതോടെ ഏറെ നേരം നീണ്ട പിരിമുറുക്കങ്ങൾക്ക് സമാപനമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112962/the-child-welfare-officer-of-thalassery-helped-the-differently-abled-children-who-left-home-and-boarded-the-train-from-kozhikode-to-meet-their-mother)