---
title: "ചാലക്കര നൂപുര നാട്യ ഗൃഹം പതിമൂന്നാം വാർഷികാഘോഷം ഞായറാഴ്ച്ച ;  ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ സംഗീത വിരുന്ന്"
english_title: "Chalakara Nupura Natya Griham thirteenth anniversary celebration on Sunday;Chalakkara Usman Govt. High School Music Party"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112850/chalakara-nupura-natya-griham-thirteenth-anniversary-celebration-on-sundaychalakkara-usman-govt-high-school-music-party"
published_at: "2023-05-06T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455cdd9b299d_0f67c4c9-c852-45c8-8e49-308abd8ad366_copy.jpg"
keywords: []
---

# ചാലക്കര നൂപുര നാട്യ ഗൃഹം പതിമൂന്നാം വാർഷികാഘോഷം ഞായറാഴ്ച്ച ;  ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ സംഗീത വിരുന്ന്

> **Lead Summary:** ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റീജേഷ് രാജനും സംഘാടക സമിതി ഭാരവാഹികളും തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. മധുസൂദനൻ ഭരതാഞ്ജലി ആഘോഷ പരിപാടികൾ ഉച്ചക്ക് 2 ന് ഉത്ഘാടനം ചെയ്യും. മൻജു വി.നായർ, ഡോ. വിചിത്രാ പാലിക്കണ്ടി, ബാലൻ മച്ചാത്ത് എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.

## Article Content

ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റീജേഷ് രാജനും സംഘാടക സമിതി ഭാരവാഹികളും തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. മധുസൂദനൻ ഭരതാഞ്ജലി ആഘോഷ പരിപാടികൾ ഉച്ചക്ക് 2 ന് ഉത്ഘാടനം ചെയ്യും. മൻജു വി.നായർ, ഡോ. വിചിത്രാ പാലിക്കണ്ടി, ബാലൻ മച്ചാത്ത് എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.

കേരള കൌമുദി സീനിയർ റിപ്പോർട്ടർ ചാലക്കര പുരുഷു, വി.രമേശൻ, എം.കെ.നന്ദകുമാർ എന്നിവർ സംസാരിക്കും. കലൈമണി പുരസ്കാരം നേടിയ ചാലക്കര പുരുഷുവിനെ സംഘാടകരും ദിവ്യ പ്രീതേഷിനെ രക്ഷിതാക്കളും ആദരിക്കും. നൂപുര നാട്യഗൃഹത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നോടെ വാർഷികാഘോഷം സമാപിക്കും. കലാമന്ദിർ ദിവ്യാ പ്രീതേഷ്, ഷൈനി, വിദുല എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112850/chalakara-nupura-natya-griham-thirteenth-anniversary-celebration-on-sundaychalakkara-usman-govt-high-school-music-party)