---
title: "കേരള സ്റ്റോറി സിനിമ തലശ്ശേരിയിൽ പ്രദർശിപ്പിച്ചു ; തിയേറ്ററിൽ  കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷ"
english_title: "Kerala Story movie screened in Thalassery;Security in the theater under the direction of the commissioner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112792/kerala-story-movie-screened-in-thalasserysecurity-in-the-theater-under-the-direction-of-the-commissioner"
published_at: "2023-05-05T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551c3370391_Untitled-1_copy.jpg"
keywords: []
---

# കേരള സ്റ്റോറി സിനിമ തലശ്ശേരിയിൽ പ്രദർശിപ്പിച്ചു ; തിയേറ്ററിൽ  കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷ

> **Lead Summary:** തലശേരി: വൻ സുരക്ഷയിൽ തലശേരി ഡൗൺ ടൗൺ മാളിലാണ് സിനിമ പ്രദർശിപ്പിച്ചത്. രണ്ട് ഷോകൾ പ്രദർശിപ്പിച്ചു.. തിയേറ്ററിൽ പൊലീസിൻ്റെ ശക്തമായ സുരക്ഷയുണ്ടായിരുന്നു. ഡൗൺ ടൗൺ മാളിൽ പ്രവർത്തിക്കുന്ന കാർണിവൽ സിനിമാസിലാണ് രണ്ട് ഷോ പ്രദർശിപ്പിച്ചത്. പൊലീസിൻ്റെ ഡോഗ് - ബോംബ് സ്ക്വാഡുകളുടെ സുരക്ഷയിലാണ് പ്രദർശനം നടന്നത്. ഉച്ചക്ക് ഒരു മണിക്കും രാത്രി 7നുമാണ് പ്രദർശനം. സിനിമക്കെതിരെ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

## Article Content

തലശേരി: വൻ സുരക്ഷയിൽ തലശേരി ഡൗൺ ടൗൺ മാളിലാണ് സിനിമ പ്രദർശിപ്പിച്ചത്. രണ്ട് ഷോകൾ പ്രദർശിപ്പിച്ചു.. തിയേറ്ററിൽ പൊലീസിൻ്റെ ശക്തമായ സുരക്ഷയുണ്ടായിരുന്നു. ഡൗൺ ടൗൺ മാളിൽ പ്രവർത്തിക്കുന്ന കാർണിവൽ സിനിമാസിലാണ് രണ്ട് ഷോ പ്രദർശിപ്പിച്ചത്. പൊലീസിൻ്റെ ഡോഗ് - ബോംബ് സ്ക്വാഡുകളുടെ സുരക്ഷയിലാണ് പ്രദർശനം നടന്നത്. ഉച്ചക്ക് ഒരു മണിക്കും രാത്രി 7നുമാണ് പ്രദർശനം. സിനിമക്കെതിരെ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ഇതിനിടെ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും കാർണിവൽ തിയേറ്റർ ഉടമകൾ പിൻമാറാൻ ഒരുങ്ങിയെങ്കിലും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് പ്രദർശനം നടത്തുകയായിരുന്നു. കമ്മീഷണർ അജിത് കുമാറിൻ്റെയും, എ.സി.പി. അരുൺ പവിത്രൻ്റെയും നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയത്. അതേ സമയം ഭൂരിപക്ഷം തിയേറ്ററുകളും പ്രദർശനത്തിൽ നിന്നും പിന്മാറിയതായാണ് വിവരം. 50 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിൻ്റെ തൊട്ടു തലേന്ന് പലരും പിന്മാറുകയായിരുന്നു. അതേ സമയം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112792/kerala-story-movie-screened-in-thalasserysecurity-in-the-theater-under-the-direction-of-the-commissioner)