---
title: "സ്കൂട്ടറിൽ മൊബൈൽ മദ്യവിൽപ്പന ;  50 കുപ്പി മാഹി മദ്യവുമായി തൂവക്കുന്ന് സ്വദേശി അറസ്റ്റിൽ"
english_title: "Mobile Liquor Vending on Scooters;A native was arrested for carrying 50 bottles of Mahi liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112758/mobile-liquor-vending-on-scootersa-native-was-arrested-for-carrying-50-bottles-of-mahi-liquor"
published_at: "2023-05-05T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454e71cdea1a_Untitled-1_copy.jpg"
keywords: []
---

# സ്കൂട്ടറിൽ മൊബൈൽ മദ്യവിൽപ്പന ;  50 കുപ്പി മാഹി മദ്യവുമായി തൂവക്കുന്ന് സ്വദേശി അറസ്റ്റിൽ

> **Lead Summary:** പൊയിലൂർ: മൊബെൽ ഫോൺ മുഖാന്തിരം മദ്യവിൽപന സ്കൂട്ടറിൽ കടത്തികൊണ്ടു പോകുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. പൊയിലൂർ തൂവക്കുന്ന് സ്വദേശി വി.ഐ.ഗംഗാധരനെ യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലും സംഘവും പിടികൂടിയത്.

## Article Content

പൊയിലൂർ: മൊബെൽ ഫോൺ മുഖാന്തിരം മദ്യവിൽപന സ്കൂട്ടറിൽ കടത്തികൊണ്ടു പോകുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി വിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. പൊയിലൂർ തൂവക്കുന്ന് സ്വദേശി വി.ഐ.ഗംഗാധരനെ യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലും സംഘവും പിടികൂടിയത്.

വടക്കെ പൊയിലൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെഎൽ.58.സെഡ്. 6960 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 25 ലിറ്റർ മാഹി മദ്യവുമായി മുൻ അബ്കാരി കേസിലെ പ്രതി കൂടിയ ഇയാൾ വീണ്ടും എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ആവശ്യക്കാർക്ക് മൊബൈൽ ഫോൺ വിളി പ്രകാരം മദ്യം എത്തിച്ചു നൽകുകയാണ് പതിവ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു .എൻ.സി, സജേഷ്.സി.കെ, ജിജീഷ് ചെറുവായി, സുബിൻ എം.എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112758/mobile-liquor-vending-on-scootersa-native-was-arrested-for-carrying-50-bottles-of-mahi-liquor)