---
title: "പാനൂർ ടൗണിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി"
english_title: "Middle-aged man found dead in Panur town mysterious;An investigation was started on the complaint of the relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112645/middle-aged-man-found-dead-in-panur-town-mysteriousan-investigation-was-started-on-the-complaint-of-the-relatives"
published_at: "2023-05-05T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547ab307c6c_Untitled-2_copy.jpg"
keywords: []
---

# പാനൂർ ടൗണിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി

> **Lead Summary:** പാനൂർ: പാനൂർ യൂപി സ്ക്കൂളിന് മുൻവശം സ്വർണാഞ്ജലി ജ്വല്ലറിക്ക് സമീപമുള്ള കെട്ടിടത്തിന് താഴെ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പാചക തൊഴിലാളിയായ കിഴക്കെ പാനൂർ കൊട്ടാരത്ത് അബ്ദുൽ റഹിമാൻ നെയാണ് വ്യാഴായ്ച രാവിലെ 8 - 30തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താത്തതിനാൽ ബന്ധുക്കളും, അയൽവാസികളും അന്വേഷിച്ചി റങ്ങിയിരുന്നു.

## Article Content

പാനൂർ: പാനൂർ യൂപി സ്ക്കൂളിന് മുൻവശം സ്വർണാഞ്ജലി ജ്വല്ലറിക്ക് സമീപമുള്ള കെട്ടിടത്തിന് താഴെ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പാചക തൊഴിലാളിയായ കിഴക്കെ പാനൂർ കൊട്ടാരത്ത് അബ്ദുൽ റഹിമാൻ നെയാണ് വ്യാഴായ്ച രാവിലെ 8 - 30തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്താത്തതിനാൽ ബന്ധുക്കളും, അയൽവാസികളും അന്വേഷിച്ചി റങ്ങിയിരുന്നു.

ഒരിക്കലും ജനങ്ങൾ നടന്നു പോകാൻ സാധ്യതയില്ലാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.അടുത്ത ദിവസം കല്യാണം നടക്കാനിരുന്ന സമീപത്തെ വീട്ടിൽ പന്തൽ ഉയർത്തുന്നതിന് വേണ്ടി കയർ കെട്ടുന്നതിനിടയിലാണ് ഒരാൾ കിടക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റു മോർട്ടത്തിന് ശേഷം മയ്യത്ത് രാത്രിയോടെ പാനൂർ ജുമഅ: മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112645/middle-aged-man-found-dead-in-panur-town-mysteriousan-investigation-was-started-on-the-complaint-of-the-relatives)