---
title: "അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്ക കൊമ്പൻ, കേരളം വാരാൻ ഇരട്ട ചങ്കൻ ; മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.സുധാകരൻ"
english_title: "Ari Kompan for rice, Chakka Kompan for jackfruit, Double chankan for Kerala..K. Sudhakaran should announce an inquiry if the Chief Minister has backbone....."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112463/ari-kompan-for-rice-chakka-kompan-for-jackfruit-double-chankan-for-keralak-sudhakaran-should-announce-an-inquiry-if-the-chief-minister-has-backbone"
published_at: "2023-05-04T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645344ecd5e48_Untitled-1_copy.jpg"
keywords: []
---

# അരി വാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്ക കൊമ്പൻ, കേരളം വാരാൻ ഇരട്ട ചങ്കൻ ; മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.സുധാകരൻ

> **Lead Summary:** കണ്ണൂർ ; എ.ഐ. ക്യാമറാ പദ്ധതിയിലെ അഴിമതിയിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ കുടുംബമടക്കം അഴിമതി ആരോപണത്തിൽ മുങ്ങിയിരിക്കയാണ്. പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ട്. ഈ അഴിമതിക്കെതിരേ നിയമപരമായി മുന്നോട്ട് നീങ്ങും. മുഖ്യമന്ത്രിക്ക് നട്ടെലുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണം.

## Article Content

കണ്ണൂർ ; എ.ഐ. ക്യാമറാ പദ്ധതിയിലെ അഴിമതിയിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ കുടുംബമടക്കം അഴിമതി ആരോപണത്തിൽ മുങ്ങിയിരിക്കയാണ്. പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ട്. ഈ അഴിമതിക്കെതിരേ നിയമപരമായി മുന്നോട്ട് നീങ്ങും. മുഖ്യമന്ത്രിക്ക് നട്ടെലുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണം.

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ അദാ നിയാണ് ഊരാളുങ്കൽ, കരാറുകൾ എല്ലാം ഊരാളുങ്കലിലേ ക്ക് പോകുന്നു. കരാറിൽ കമ്മിഷൻ തുക പാർട്ടിക്കും മുഖ്യമന്ത്രിക്കും ലഭിക്കുന്നു. മന്ത്രിമാരെപോലും ഇരുട്ടിൽ നിർത്തുകയാണ്. ഒരു കാര്യവും മന്ത്രിമാർ അറിയുന്നില്ല. എല്ലാം മുഖ്യമന്ത്രി കൊണ്ടുപോകുന്നു. അരിവാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ എന്ന നിലയിലാണ് കാര്യങ്ങൾ. കോൺഗ്രസ് പുനഃസംഘടന നിർജീവമായത് സംഘടനാപ്രവർത്തനത്തെ ബാധിച്ചതായി സുധാകരൻ പറഞ്ഞു. പുനഃ സംഘടന ഉടൻ പൂർത്തിയാക്കും. കേരളത്തിൽ ഇപ്പോൾ അനുകൂല രാഷ്ട്രീയ കാലാവസ്ഥയുണ്ട്. അത് ഉപയോഗപ്പെ ടുത്തിയില്ലെങ്കിൽ കാലം നമുക്ക് മാപ്പുതരില്ലെന്നും സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112463/ari-kompan-for-rice-chakka-kompan-for-jackfruit-double-chankan-for-keralak-sudhakaran-should-announce-an-inquiry-if-the-chief-minister-has-backbone)