---
title: "ചമ്പാട് കോട്ടക്കുന്നിൽ വൻ തീപ്പിടുത്തം ; തീ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകളെടുത്ത്"
english_title: "A huge fire broke out in Champad Kottakunn;It took hours to bring the fire under control"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112375/a-huge-fire-broke-out-in-champad-kottakunnit-took-hours-to-bring-the-fire-under-control"
published_at: "2023-05-03T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452731993489_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് കോട്ടക്കുന്നിൽ വൻ തീപ്പിടുത്തം ; തീ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകളെടുത്ത്

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കോട്ടക്കുന്നിൽ വൻ തീപ്പിടുത്തം. മൂന്നര ഏക്കറോളം സ്ഥലം കത്തി നശിച്ചു. ആൾ താമസമില്ലാത്ത പറമ്പാണ് കത്തിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപ്പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും തീയണക്കാൻ ഏറെ പാടുപെട്ടു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പലയിടവും പുകയുന്നുണ്ട്. രാത്രിയായതോടെ പൂർണമായി തീക്കെടുത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കോട്ടക്കുന്നിൽ വൻ തീപ്പിടുത്തം. മൂന്നര ഏക്കറോളം സ്ഥലം കത്തി നശിച്ചു. ആൾ താമസമില്ലാത്ത പറമ്പാണ് കത്തിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപ്പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും തീയണക്കാൻ ഏറെ പാടുപെട്ടു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പലയിടവും പുകയുന്നുണ്ട്. രാത്രിയായതോടെ പൂർണമായി തീക്കെടുത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മറ്റിടങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതകൾ ഒഴിവാക്കിയിട്ടുണ്ട്. സീനിയർ ഫയർ ഓഫീസർ കെ. സജിത്ത്, ഫയർവാൻമാരായ എൻ.കെ രഞ്ജിത്ത്, ടി പി പ്രജീഷ്, ടി. ലിജീഷ്, കെ.എം അഖിൽ, ഹോം ഗാർഡ് കെ.വി രത്നാകരൻ വാർഡംഗങ്ങളായ പി.കെ ഷിറോഷ്, കെ.കെ മണിലാൽ കർഷകസംഘം പാനൂർ ഏരിയാ പ്രസിഡണ്ട് കെ. രവീന്ദ്രൻ, ബിജെപി മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് നാട്ടുകാരായ പി.രഹേഷ്, കെ. ശ്രീജിത്ത്, ഹാരിസ്, സതീശൻ, മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112375/a-huge-fire-broke-out-in-champad-kottakunnit-took-hours-to-bring-the-fire-under-control)