---
title: "32 വർഷത്തിനിപ്പുറം അവർ കടവത്തൂർ ഹയർ സെക്കണ്ടറിയിൽ  ഒത്തുചേർന്നു ; എഴുതാൻ മറന്നു പോയ ഓട്ടോഗ്രാഫ് ശ്രദ്ധേയമായി"
english_title: "Firecrackers were thrown at the relatives of the bride;Groom and friends remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112316/firecrackers-were-thrown-at-the-relatives-of-the-bridegroom-and-friends-remanded"
published_at: "2023-05-03T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645223a1e3b50_a5e3a7c5-4599-4b3c-8bbb-d85c0062e92e_copy.jpg"
keywords: []
---

# 32 വർഷത്തിനിപ്പുറം അവർ കടവത്തൂർ ഹയർ സെക്കണ്ടറിയിൽ  ഒത്തുചേർന്നു ; എഴുതാൻ മറന്നു പോയ ഓട്ടോഗ്രാഫ് ശ്രദ്ധേയമായി

> **Lead Summary:** കടവത്തൂർ: 32 വർഷങ്ങൾക്ക് മുമ്പുള്ള ജീവിതത്തിലെ ഒരു സുവർണ്ണ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് കടവത്തൂർ ഹയർ സെക്കണ്ടറി 1991 ബാച്ചിൽ SSLC പഠിച്ചിറങ്ങിയ കൂട്ടുകാരും കൂട്ടുകാരികളും കലാലയ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് ജീവിതത്തിലെ മനോഹരമായ കാലത്തെ ഓർമ്മ പുതുക്കലായി.കാലങ്ങൾക്ക് ശേഷം ജീവിത വളർച്ചയ്ക്കു വിത്തും വളവും നൽകിയ സ്‌കൂൾ തിരുമുറ്റത്ത് 'എഴുതാൻ മറന്നു പോയ ഓട്ടോഗ്രാഫ്' എന്ന പേരിൽ ഒരു വട്ടം കൂടി ഒത്തുചേർന്നത്. അനുഗ്രഹവും , ആശീർവാദവുമായി എത്തിയ പൂർവ കാല ഗുരുക്കൻമാർ സംഗമ വേദിയെ ധന്യമാക്കി.

## Article Content

കടവത്തൂർ: 32 വർഷങ്ങൾക്ക് മുമ്പുള്ള ജീവിതത്തിലെ ഒരു സുവർണ്ണ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് കടവത്തൂർ ഹയർ സെക്കണ്ടറി 1991 ബാച്ചിൽ SSLC പഠിച്ചിറങ്ങിയ കൂട്ടുകാരും കൂട്ടുകാരികളും കലാലയ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് ജീവിതത്തിലെ മനോഹരമായ കാലത്തെ ഓർമ്മ പുതുക്കലായി.കാലങ്ങൾക്ക് ശേഷം ജീവിത വളർച്ചയ്ക്കു വിത്തും വളവും നൽകിയ സ്‌കൂൾ തിരുമുറ്റത്ത് 'എഴുതാൻ മറന്നു പോയ ഓട്ടോഗ്രാഫ്' എന്ന പേരിൽ ഒരു വട്ടം കൂടി ഒത്തുചേർന്നത്. അനുഗ്രഹവും , ആശീർവാദവുമായി എത്തിയ പൂർവ കാല ഗുരുക്കൻമാർ സംഗമ വേദിയെ ധന്യമാക്കി.

91 ലെ അതേ ക്ലാസ് റൂം പഴയതു പോലെ സഞ്ജീകരിച്ച് രാവിലെ തന്നെ യൂനിഫോമൊക്കെ ധരിച്ച് പഴയ കാലം പുനരാവിഷ്കരിക്കുകയായിരുന്നു. സാഹിത്യ സമാജം, പഠിപ്പ് മുടക്ക് സമരം അസംബ്ലി, ഗുരദക്ഷിണ, അനുഭവങ്ങൾ ,ആദരവ് , യുവജനോത്സവം എന്നിവയൊക്കെ വിദ്യാർത്ഥി ജീവിതത്തിലെ ഓർമ്മ പുതുക്കലായി. അഷ്റഫ്.പി.വി യുടെ അദ്ധ്യക്ഷതയിൽ അന്നത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞബ്ദുല്ല മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ പി കെ സലാമിന് സോളാർ പ്രൊജക്റ്റ് കൈമാറി. ആശംസകൾ അർപ്പിച്ച് അധ്യാപകരായ ശ്രീധരൻ, അനിൽ,ആമിന, സജീന്ദ്രൻ, വത്സൻ, മീരാഭായി, ജയപ്രസാദ്, സുകുമാരൻ, സുരേഷ് ബാബു, ശ്രീധരൻ,മുരളി തുടങ്ങിയവർ സംസാരിച്ചു. പി. ബിജോയ് സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ നൃത്ത നൃത്യങ്ങൾ, ഒപ്പന, ഗ്രൂപ്പ് സോങ്ങ്, മിമിക്സ് ഗാനമേളയും സംഗമത്തിന് മാറ്റ് കൂട്ടി. രാജേഷ് കുളങ്ങര, വിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112316/firecrackers-were-thrown-at-the-relatives-of-the-bridegroom-and-friends-remanded)