---
title: "പാനൂരിൽ കൂട്ടിനെത്തി 1980 ബാച്ചുകാർ..!; പൂർവവിദ്യാർത്ഥി സംഗമം ശ്രദ്ധേയം."
english_title: "1980 batchers in Panur.  reunion is remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112292/1980-batchers-in-panur-reunion-is-remarkable"
published_at: "2023-05-03T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645216e7e16a9_bd56d6b9-16df-4379-b9bd-d7e6c0938977_copy.jpg"
keywords: []
---

# പാനൂരിൽ കൂട്ടിനെത്തി 1980 ബാച്ചുകാർ..!; പൂർവവിദ്യാർത്ഥി സംഗമം ശ്രദ്ധേയം.

> **Lead Summary:** പാനൂർ: 1980 കാലഘട്ടത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യയനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂട്ട് എന്ന പേരിൽ നടത്തിയ സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. കെ.പി മോഹനൻ എം എൽ എ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ട് പ്രസിഡണ്ട് പി. ബാലഭാസ്ക്കരൻ അധ്യക്ഷനായി. പാനൂർ നഗരസഭാ കൗൺസിലർ പി.കെ പ്രവീൺ, പി ആർ എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക എൻ.എസ് മിനിജകുമാരി, കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക കെ. പ്രമീള എന്നിവർ സംസാരിച്ചു.കൂട്ട് സെക്രട്ടറി വിപി സഞ്ജീവൻ സ്വാഗതവും, ടി. ഹാജിറ നന്ദിയും പറഞ്ഞു.

## Article Content

പാനൂർ: 1980 കാലഘട്ടത്തിൽ പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യയനം നടത്തിയ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂട്ട് എന്ന പേരിൽ നടത്തിയ സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. കെ.പി മോഹനൻ എം എൽ എ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ട് പ്രസിഡണ്ട് പി. ബാലഭാസ്ക്കരൻ അധ്യക്ഷനായി. പാനൂർ നഗരസഭാ കൗൺസിലർ പി.കെ പ്രവീൺ, പി ആർ എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക എൻ.എസ് മിനിജകുമാരി, കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക കെ. പ്രമീള എന്നിവർ സംസാരിച്ചു.കൂട്ട് സെക്രട്ടറി വിപി സഞ്ജീവൻ സ്വാഗതവും, ടി. ഹാജിറ നന്ദിയും പറഞ്ഞു.

കലാപരിപാടികൾ, ഫോട്ടോ സെക്ഷൻ എന്നിവയും നടന്നു. കെ.പി മോഹനൻ എം എൽ എ യ്ക്കുള്ള ഉപഹാരം പ്രവാസി വ്യവസായി ബാബു നാരായൺ കൈമാറി. 1980 ബാച്ചുകാരനായ അഡ്വ. സത്യൻ പുത്തൂർ എഴുതിയ എൻ്റെ കണ്ണൂരും, തോരാത്ത കണ്ണീരും പുസ്തകം എം എൽ എക്ക് ഉപഹാരമായി നൽകുകയും ചെയ്തു. 1980 ബാച്ചുകാരും വിവിധ രാഷ്ടീയ പാർട്ടി നേതാക്കളുമായ പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, സി.കെ രവി എന്നിവരും സംഗമത്തിനെത്തി. ബോബൻ വളളങ്ങാട്, ജയപ്രകാശ് കൈവേലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112292/1980-batchers-in-panur-reunion-is-remarkable)