---
title: "ഇ - പോസ് മെഷീൻ തകരാറുകൾ ശാശ്വതമായി പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെടണമെന്ന് ലോക് താന്ത്രിക് മഹിളാ ജനത കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി"
english_title: "Lok Tantric Mahila Janata Koothparam Constituency Committee wants government to intervene to make ration distribution efficient by fixing e-POS machine malfunctions permanently."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112267/lok-tantric-mahila-janata-koothparam-constituency-committee-wants-government-to-intervene-to-make-ration-distribution-efficient-by-fixing-e-pos-machine-malfunctions-permanently"
published_at: "2023-05-03T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451ff6494719_bef02011-4cb4-44d6-b2c7-480718d8330b_copy.jpg"
keywords: []
---

# ഇ - പോസ് മെഷീൻ തകരാറുകൾ ശാശ്വതമായി പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെടണമെന്ന് ലോക് താന്ത്രിക് മഹിളാ ജനത കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** കൂത്ത്പറമ്പ്: ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷനെതിരായ ലൈംഗികാതിക്രമ കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും പരാതിക്കാരിയായ പെൺകുട്ടിക്ക് നീതിയും സംരക്ഷണവുമുറപ്പാക്കണമെന്നും ലോക് താന്ത്രിക് മഹിളാ ജനത കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന ഇ- പോസ് തകരാറുകൾ ശാശ്വതമായി പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

കൂത്ത്പറമ്പ്: ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷനെതിരായ ലൈംഗികാതിക്രമ കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും പരാതിക്കാരിയായ പെൺകുട്ടിക്ക് നീതിയും സംരക്ഷണവുമുറപ്പാക്കണമെന്നും ലോക് താന്ത്രിക് മഹിളാ ജനത കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന ഇ- പോസ് തകരാറുകൾ ശാശ്വതമായി പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റവിട അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, ഒ.പി. ഷീജ, ഉഷ രയരോത്ത്, കെ.കുമാരൻ, കെ. സിനി, വി.പി. റീന, എം.ശ്രീജ, എൻ.തങ്കമണി, എൻ.പി. ദീപ്ന, വി.പി.സവിത, എം.റീന എന്നിവർ സംസാരിച്ചു.പി. ഷൈറിന സ്വാഗതവും വി.എം.ഷിജിന പ്രമോദ് നന്ദിയും പറഞ്ഞു. മെയ് 15ന് കൂത്തുപറമ്പിൽ മന്ത്രിസഭാ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ഇടതു മുന്നണി റാലിയും 28ന് കോഴിക്കോട് നടക്കുന്ന വീരേന്ദ്രകുമാർ അനുസ്മരണ റാലിയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112267/lok-tantric-mahila-janata-koothparam-constituency-committee-wants-government-to-intervene-to-make-ration-distribution-efficient-by-fixing-e-pos-machine-malfunctions-permanently)