---
title: "കടവത്തൂരിലെ പിരിശകൂട്ട് പറമ്പത്ത് തറവാട് കുടുംബ സംഗമം വ്യാഴാഴ്ച ; ന്യൂമാഹി  ലോറൻഗാർഡനിൽ നടക്കുന്ന സംഗമത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കും"
english_title: "Family reunion at Pirishakoot Parambat in Kadavathur on Thursday....."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112187/family-reunion-at-pirishakoot-parambat-in-kadavathur-on-thursday"
published_at: "2023-05-02T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645131547c391_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിലെ പിരിശകൂട്ട് പറമ്പത്ത് തറവാട് കുടുംബ സംഗമം വ്യാഴാഴ്ച ; ന്യൂമാഹി  ലോറൻഗാർഡനിൽ നടക്കുന്ന സംഗമത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കും

> **Lead Summary:** കടവത്തൂർ ; കടവത്തൂരിലെ ഏറെ അറിയപ്പെടുന്ന പറമ്പത്ത് തറവാട് കുടുംബ സംഗമം, പിരിശകൂട്ട് എന്ന പേരിൽ വ്യാഴാഴ്ച ന്യൂമാഹി ഉസ്സൻ മൊട്ടയിലെ ലോറൽ ഗാർഡനിൽ നടക്കും. 2000ത്തോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിരിശക്കൂട്ട് സംഗമ വേദിയിൽ വിവിധ മേഖലകളിലെ പണ്ഡിതൻമാരും, പ്രഫഷനുകളും ബിസിനസുകാരുമടക്കം രാജ്യത്തിനകത്തും, വിദേശങ്ങളിലുമായി പ്രവർത്തിക്കുന്നവരാണ് ഒത്തു ചേരുന്നത്.

## Article Content

കടവത്തൂർ ; കടവത്തൂരിലെ ഏറെ അറിയപ്പെടുന്ന പറമ്പത്ത് തറവാട് കുടുംബ സംഗമം, പിരിശകൂട്ട് എന്ന പേരിൽ വ്യാഴാഴ്ച ന്യൂമാഹി ഉസ്സൻ മൊട്ടയിലെ ലോറൽ ഗാർഡനിൽ നടക്കും. 2000ത്തോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിരിശക്കൂട്ട് സംഗമ വേദിയിൽ വിവിധ മേഖലകളിലെ പണ്ഡിതൻമാരും, പ്രഫഷനുകളും ബിസിനസുകാരുമടക്കം രാജ്യത്തിനകത്തും, വിദേശങ്ങളിലുമായി പ്രവർത്തിക്കുന്നവരാണ് ഒത്തു ചേരുന്നത്.

കുടുംബ പരമ്പരയിലെ മുതിർന്ന അംഗവും പ്രമുഖ ഭിഷഗ്വരനുമായ, ഡോക്ടർ കെ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന പൗരൻമാരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടി, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള സമ്മാനദാനം എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ പറമ്പത്ത് അബ്ദു റഹ്മാൻ മുസല്യാർ, ഇസ്ഹാഖലി കല്ലിക്കണ്ടി, എ കെ  മഹമൂദ്, കരീം ആയഞ്ചേരി, സി എ ഖാദർ, അലിമാക്കൂൽ പീടിക, കിഴക്കയിൽ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112187/family-reunion-at-pirishakoot-parambat-in-kadavathur-on-thursday)