---
title: "വലിച്ചെറിയില്ല, മലീമസമാക്കില്ല ; ശുചിത്വ ഹർത്താലിൽ അടുത്ത തലമുറയ്ക്കായി പ്രതിജ്ഞയെടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത്"
english_title: "It will not be thrown away, it will not be polluted;Mokeri Gram Panchayat pledges for the next generation in cleanliness hartal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112103/it-will-not-be-thrown-away-it-will-not-be-pollutedmokeri-gram-panchayat-pledges-for-the-next-generation-in-cleanliness-hartal"
published_at: "2023-05-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450be8a49821_97517842-9f3e-4b84-9df3-9e2f7ee1b495_copy.jpg"
keywords: []
---

# വലിച്ചെറിയില്ല, മലീമസമാക്കില്ല ; ശുചിത്വ ഹർത്താലിൽ അടുത്ത തലമുറയ്ക്കായി പ്രതിജ്ഞയെടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത്

> **Lead Summary:** മൊകേരി: മാലിന്യങ്ങൾ വലിച്ചെറിയില്ലെന്നും, വീട് പരിസരവും സ്ഥാപനങ്ങളും റോഡും നടപ്പാതകളും തോടും കുളവും കനാലും നീർച്ചാലുകളും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത്. ശുചീകരിക്കാൻകൊടും ചൂട്ടിലും രാവിലെ മുതൽ ശുചീകരണത്തിന് വിദ്യാർത്ഥികൾ യുവാക്കൾ - കുടുംബശ്രീ പ്രവർത്തകർ - തൊഴിലുറപ്പ് തൊഴിലാളികൾ - സന്നദ്ധ പ്രവർത്തകർ - രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ രംഗത്തിറങ്ങി.

## Article Content

മൊകേരി: മാലിന്യങ്ങൾ വലിച്ചെറിയില്ലെന്നും, വീട് പരിസരവും സ്ഥാപനങ്ങളും റോഡും നടപ്പാതകളും തോടും കുളവും കനാലും നീർച്ചാലുകളും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്ത് മൊകേരി ഗ്രാമപഞ്ചായത്ത്. ശുചീകരിക്കാൻകൊടും ചൂട്ടിലും രാവിലെ മുതൽ ശുചീകരണത്തിന് വിദ്യാർത്ഥികൾ യുവാക്കൾ - കുടുംബശ്രീ പ്രവർത്തകർ - തൊഴിലുറപ്പ് തൊഴിലാളികൾ - സന്നദ്ധ പ്രവർത്തകർ - രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ രംഗത്തിറങ്ങി.

രോഗങ്ങളും, ദുരന്തങ്ങളും മുൻകൂട്ടികണ്ട് പ്രതിരോധ പ്രവർത്തനത്തിനിറങ്ങാൻ സർക്കാർ നല്കിയ ആഹ്വാനം ഏറ്റെടുത്ത് ശുചിത്വ ഹർത്താലിൽ പങ്കു ചേരുകയായിരുന്നു എല്ലാവരും. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ, വൈസ് പ്രസിഡണ്ട് എം. രാജശ്രീ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. മുകുന്ദൻ, വി.പി.റഫീഖ്, വി.പി.ഷൈനി, വാർഡ് അംഗങ്ങളായ പി. അനിത, നീഷ്മ, വനജ, അനിൽ വള്ള്യായ്, തങ്കം , സജിലത, പ്രസന്നദേവരാജ്, ഉബൈദ്, ഷിജിന എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. പാത്തിപ്പാലം ടൗണിൽ മൊകേരി പഞ്ചായത്ത് ഓഫീസിന് മുൻ വശത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി പി.റഫീഖ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാജീവ് ഗാന്ധി സ്കൂളിലെ എൻ.എസ്.എസ് - എസ്.പി.സി വളണ്ടിയർമാരും പ്രതിജ്ഞ ഏറ്റുചൊല്ലി. സബ് ഇൻസ്പെക്ടർ ജയദേവൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112103/it-will-not-be-thrown-away-it-will-not-be-pollutedmokeri-gram-panchayat-pledges-for-the-next-generation-in-cleanliness-hartal)