---
title: "പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന  കൊച്ചുബാലികയെ തെരുവുനായ മാരകമായി കടിച്ചു  പരിക്കേൽപ്പിച്ചു ; പ്രദേശം ഭീതിയിൽ"
english_title: "In Panur, a little girl was fatally bitten by a streetdog while she was playing in the backyard.The area is in fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112082/in-panur-a-little-girl-was-fatally-bitten-by-a-streetdog-while-she-was-playing-in-the-backyardthe-area-is-in-fear"
published_at: "2023-05-02T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b21d95903_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന  കൊച്ചുബാലികയെ തെരുവുനായ മാരകമായി കടിച്ചു  പരിക്കേൽപ്പിച്ചു ; പ്രദേശം ഭീതിയിൽ

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് പുത്തൂരിൽ പുത്തൻ പുരയിൽ അഖിലയുടെ മകളും, യുകെജി വിദ്യാർത്ഥിനിയുമായ അലാനിയ എന്ന പാറൂസിനെയാണ് തെരുവ് നായ അക്രമിച്ചത്. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് അതി ക്രൂരമായ രീതിയിൽ പരിക്കേറ്റു. തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് മുഖത്ത് സാരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവധിക്കാലമാഘോഷിക്കാൻ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. തെരുവ് നായ ശല്യം രൂക്ഷമാണ് ഇവിടെ. പ്രദേശവാസികൾ ഭീതിയിലാണ്..

## Article Content

**പാനൂർ : ** പാനൂരിനടുത്ത് പുത്തൂരിൽ പുത്തൻ പുരയിൽ അഖിലയുടെ മകളും, യുകെജി വിദ്യാർത്ഥിനിയുമായ അലാനിയ എന്ന പാറൂസിനെയാണ് തെരുവ് നായ അക്രമിച്ചത്. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് അതി ക്രൂരമായ രീതിയിൽ പരിക്കേറ്റു. തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് മുഖത്ത് സാരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവധിക്കാലമാഘോഷിക്കാൻ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. തെരുവ് നായ ശല്യം രൂക്ഷമാണ് ഇവിടെ. പ്രദേശവാസികൾ ഭീതിയിലാണ്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112082/in-panur-a-little-girl-was-fatally-bitten-by-a-streetdog-while-she-was-playing-in-the-backyardthe-area-is-in-fear)