---
title: "കുടുംബശ്രി യൂണിറ്റുകൾ  സംരംഭകരാവണമെന്ന് കെ.പി മോഹനൻ എം എൽ എ ; തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഒരുമയുടെ പലമ കലാമേള സംഘടിപ്പിച്ചു"
english_title: "Kudumbashree units should become entrepreneurs KP Mohanan MLA;Triprangotur Gram Panchayat organized Oruma's Palama Kala Mela"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112078/kudumbashree-units-should-become-entrepreneurs-kp-mohanan-mlatriprangotur-gram-panchayat-organized-orumas-palama-kala-mela"
published_at: "2023-05-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450af300925e_Untitled-1_copy.jpg"
keywords: []
---

# കുടുംബശ്രി യൂണിറ്റുകൾ  സംരംഭകരാവണമെന്ന് കെ.പി മോഹനൻ എം എൽ എ ; തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഒരുമയുടെ പലമ കലാമേള സംഘടിപ്പിച്ചു

> **Lead Summary:** കുടുംബശ്രീ യൂണിറ്റുകളിൽ ഓരോരുത്തരും സംരഭകരാവണമെന്ന് കെ.പി മോഹനൻ എം എൽ എ. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അരങ്ങ് 2023 ഒരുമയുടെ പലമ കലാമേള കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. സർക്കാറിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംരഭകർക്കായി ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

## Article Content

കുടുംബശ്രീ യൂണിറ്റുകളിൽ ഓരോരുത്തരും സംരഭകരാവണമെന്ന് കെ.പി മോഹനൻ എം എൽ എ. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അരങ്ങ് 2023 ഒരുമയുടെ പലമ കലാമേള കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. സർക്കാറിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംരഭകർക്കായി ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

സംരംഭകരാവുന്നത് വഴി കുടുംബശ്രീ അംഗങ്ങളും, യൂണിറ്റുകളും അതുവഴി സമൂഹവും ശാക്തീകരിക്കപ്പെടുമെന്നും എം എൽ എ പറഞ്ഞു. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി അധ്യക്ഷയായി. ജില്ലാ മിഷൻ കോ - ഓഡിനേറ്റർ ഡോ.എം. സുർജിത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, കൂത്ത് പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി ഷൈറീന, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. നെല്ലൂർ ഇസ്മയിൽ, വി.പി ശാന്ത, സക്കീന തെക്കയിൽ, കൊയമ്പത്ത് ഇസ്മയിൽ, ഷമീന കുഞ്ഞിപറമ്പത്ത്, വി.കെ അലി, ടി.കെ ശങ്കരൻ, വി.പി സുരേന്ദ്രൻ, എ.പി നാണു എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൻ എ.പി വാസന്തി സ്വാഗതവും പി.കെ നിഷ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112078/kudumbashree-units-should-become-entrepreneurs-kp-mohanan-mlatriprangotur-gram-panchayat-organized-orumas-palama-kala-mela)